മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ അഞ്ച്​ ലക്ഷം നൽകും

ചാവക്കാട്: പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിൽ അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും സംഭാവന ചെയ്യും. നഗരസഭ പരിധിയിൽ കേടുപാട് സംഭവിച്ച വീടുകളുടെ വിവരശേഖരണം എന്‍.എസ്.എസ് വളൻറിയര്‍മാരുടെ സഹായത്തോടെ ആരംഭിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ അറിയിച്ചു. ശനിയാഴ്ച ഇത് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ട് മൂലം തകര്‍ന്ന റോഡുകളുടെ പട്ടിക അടിയന്തരമായി തയാറാക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി നഗരസഭ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. പ്രളയ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കാതെ ബന്ധുവീടുകളിലും മറ്റും താമസിച്ചവര്‍ക്ക് അനുവദിച്ച അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് രണ്ട് ദിവസത്തിനകം വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അംഗങ്ങളായ കെ.എച്ച്. സലാം, എ.സി. ആനന്ദന്‍, എ.എ. മഹേന്ദ്രന്‍, സബൂറ, എം.ബി. രാജലക്ഷ്മി, കൗണ്‍സിൽ അംഗങ്ങളായ കെ.കെ. കാര്‍ത്യായനി, നഗരസഭ അസി. എക്‌സി. എൻജിനീയര്‍ ഗീത, അസി. എൻജിനീയര്‍ അശോക് കുമാര്‍, സൂപ്രണ്ട് പി.ജി. സുര്‍ജിത്ത്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.ബി. ബിന്നു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.