ആമിനയുടെ നനയാത്ത ഫോറിൻപെട്ടി

കൊടുങ്ങല്ലൂർ: പ്രളയക്കെടുതിയിൽ എതാണ്ടെല്ലാം നാശം നേരിട്ടപ്പോഴും ആമിനയുടെ നനയാത്ത 'ഫോറിൻപെട്ടി''ഏവർക്കും ആശ്ചര്യമായി. നിധിപോലെ സൂക്ഷിച്ചിരുന്ന ഭർത്താവി​െൻറ കരുതലാർന്ന സമ്മാനം അങ്ങനെ മഹാപ്രളയത്തിലും ആമിനയെ കൈവിട്ടില്ല. കൊടുങ്ങല്ലൂർ ഉഴുവത്ത്കടവ് വയലാർ ചീനിക്കാപ്പുറത്ത് ആമിനയുടെ വീട് പ്രളയജലത്തിൽ അപ്പാടെ മുങ്ങിയിരുന്നു. സർക്കാർ രേഖകളുൾെപ്പടെയുള്ള വിലപ്പെട്ട വസ്തുക്കൾ മുഴുവൻ നശിച്ചുപോയെെങ്കിലും 38 വർഷം മുമ്പ് ആമിനയുടെ ഭർത്താവ് അലി സമ്മാനിച്ച ഫോറിൻ പെട്ടിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഒരു കേടുപാടുമില്ലാതെ തിരികെ ലഭിച്ചു. പ്രളയജലമിറങ്ങിയ ശേഷം വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് നനയാത്ത പെട്ടി കണ്ടു കിട്ടിയത്. നാല് പതിറ്റാണ്ടോളം പഴക്കമുള്ളതാണ് പെട്ടി. പഴയ കാലത്ത് ഫോറിൻപെട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇൗ വലിയ പെട്ടി ഗൾഫിൽ നിന്ന് വരുന്നവരാണ് കൊണ്ടുവന്നിരുന്നത്. വിവാഹത്തിന് പുതിയാപ്ല പെട്ടിയായും ഇത് കൊണ്ടുപോകുന്നവരുണ്ടായിരുന്നു. വീട്ടിലാകെ വെള്ളം നിറഞ്ഞപ്പോൾ െപട്ടി ഒഴുകി നടക്കുകയായിരുന്നു. ഇതാണ് നനയാതെ കിട്ടിയതെന്ന് കരുതുന്നു. ആമിനയുടെ വസ്ത്രങ്ങളാണ് മുഖ്യമായും പെട്ടിയിൽ ഉണ്ടായിരുന്നത്. കനോലികനാൽ തീരത്തോട് ചേർന്ന് താമസിക്കുന്ന ആമിനയും കുടുംബവും വെള്ളം കയറിയ ആദ്യ ദിവസം തന്നെ വീട് വിട്ടിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൊടുങ്ങല്ലൂർ: പ്രളയ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്ക് 15 ലക്ഷം രൂപയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി അഞ്ചു ലക്ഷവും കൈമാറി. മോഡേൺ എം.ഡി ഡോ. എ.കെ.അബ്ദുൽ ലത്തീഫി​െൻറയും ബാങ്ക്് പ്രസിഡൻറ് സി.കെ. ഗോപിനാഥ​െൻറയും നേതൃത്വത്തിൽ കൈമാറിയ തുക അധികൃതർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.