ബലിമാംസം ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്​തു

മാള: മാള ഐ.എസ്.ടി. ജുമാ മസ്ജിദി​െൻറ ആഭിമുഖ്യത്തിൽ സംഭരിച്ച . 57 ആടിനെയാണ് ഇവിടെ അറുത്തത്. മാളയിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പിലായി 460 കിലോ മാംസമാണ് ജാതി മത ഭേദമന്യേ 5,000 ലധികം പേർക്ക് നൽകിയത്. മാള ഗവ. ഹൈസ്കൂൾ, ഹോളി ഗ്രേസ് സ്കൂൾ, അന്നമനട കെ.എം.സി.സി. മേലഡൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അന്നമനട കലൂർ സ്കൂൾ, കാകുലശേരി, കുണ്ടൂർ ഹൈസ്കൂൾ, എന്നീ ക്യാമ്പുകളിൽ 410കിലോയും, ക്യാമ്പിൽ എത്താതെ ബന്ധുവീടുകളിൽ കഴിയുന്നവർക്കായി 50കിലോയും വിതരണം ചെയ്തു. കമ്മിറ്റി ജനറൽ കൺവീനർ വി.എസ്. ജമാൽ, സെക്രട്ടറി എ.എം. അലി, രക്ഷാധികാരി ടി.എ. മുഹമ്മദ് മൗലവി മുതലായവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.