പൊലീസ്​ നടപടി പിന്‍വലിക്കണം -എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട: തുറവൻകാട് ഊക്കൻസ് മെമ്മോറിയൽ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന ശ്യാം ദാസിനെതിരെയുള്ള പൊലീസ് കേസ് പിൻവലിക്കണമെന്ന് എ.ഐ. വൈ.എഫ് ആവശ്യപ്പെട്ടു. പുറത്ത് നിന്ന് മദ്യപിച്ച് ക്യാമ്പിൽ അതിക്രമിച്ചു കയറി സ്ത്രീകേളാടും കുട്ടികളോടും മോശമായി പെരുമാറിയവരെ ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് കാരണമായത്. പിന്നീട് ഉന്തും തള്ളുമുണ്ടായി. സ്ഥലത്തെത്തിയ പൊലീസ് ശ്യാമിനെ പിടികൂടുകയായിരുന്നുവെന്ന് സംഘടന ആരോപിച്ചു. യഥാർഥ കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും ശ്യാം ദാസിനെതിരെയുള്ള കേസ് ഉടൻ പിൻവലിക്കണമെന്നും എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തന്നോട് മോശമായി പെരുമാറിയവർെക്കതിരെ ശ്യാം ദാസി​െൻറ മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്യം ദാസ് മാതാവിനോടൊപ്പം ക്യാമ്പിലാണ് കഴിഞ്ഞിരുന്നതെന്നും എ.െഎ.വൈ.എഫ് ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.