സൗജന്യ സേവനവുമായി ചുമട്ടുതൊഴിലാളികളും

തൃശൂർ: ലോറിയിൽനിന്ന് ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള വസ്തുക്കൾ ഇറക്കാൻ ചുമട്ടുതൊഴിലാളികളുടെ സൗജന്യ സേവനം. സൗത്ത് ഇന്ത്യൻ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷ​െൻറ തൃശൂർ മിഷൻ ക്വാർേട്ടഴ്സിലെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ എത്തിയ വസ്തുക്കളാണ് ചുമട്ടുതൊഴിലാളികൾ സൗജന്യമായി ഇറക്കിയത്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള എസ്.െഎ.ബി ഉദ്യോഗസ്ഥരുടെ സഹായത്താൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് ദുരിതാശ്വാസ സഹായവുമായി വാഹനങ്ങളുടെ പ്രവാഹമായിരുന്നു. ബലിപെരുന്നാൾ ദിനത്തിൽ വസ്ത്രവും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ലോറിയെത്തി. കോയമ്പത്തൂരിലെ പ്രവർത്തകരാണ് ഇത് സമാഹരിച്ചത്. അവധിയായതിനാൽ അസോസിയേഷ​െൻറ ഏതാനും പ്രവർത്തകർ മാത്രമാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ സമീപത്തെ ചുമട്ടു തൊഴിലാളികൾ സാധനങ്ങളത്രയും സൗജന്യമായി ഇറക്കി. ഇനി ലോഡ് വരുേമ്പാൾ വിളിക്കണമെന്ന് പറഞ്ഞാണ് മടങ്ങിയത്. അസോസിയേഷൻ ദേശീയ സെക്രട്ടറി ബിൻസ് കെ. ബേബിയും റിലീഫ് കോഒാഡിനേറ്റർ ബിനോ ജോർജും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.