തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അവശ്യ വസ്തുക്കളുടെ 3000 കിറ്റുകള്‍ തയാറാക്കി നൽകി. ചാലക്കുടി (800), കൊടുങ്ങല്ലൂർ (400), മുകുന്ദപുരം (300), ചാവക്കാട് (350), തൃശൂർ (45) എന്നിങ്ങനെയാണ് വിതരണം. ഉത്രാടപ്പാച്ചിൽ ഒഴിവാക്കി സേവനസന്നദ്ധരായി നൂറുകണക്കിന് േപരാണ് കിറ്റ് തയാറാക്കാൻ വരുന്നത്. വ്യാഴാഴ്ച രാവിലെ തുടങ്ങി വെള്ളിയാഴ്ച വൈകുന്നേരത്തോടെ 3500 കിറ്റുകൾ തയാറാക്കി കഴിഞ്ഞു. രാത്രിയോടെ 5000 കിറ്റ് ഒരുക്കുന്നതിനുള്ള തിരക്കിലാണ് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിെൻറ ദുരിതാശ്വാസ സഹായ സ്വീകരണ വിതരണ കേന്ദ്രം. അഞ്ചുകിലോ അരി, അരക്കിലോ ചെറുപയര്‍, അരക്കിലോ പഞ്ചസാര, ഒരു കിലോ സവാള, ഒരു കിലോ ഉരുളക്കിഴങ്ങ്, മുളക്‌പൊടി, മല്ലിപ്പൊടി, വെള്ളിച്ചെണ്ണ, സോപ്പ്, ചീപ്പ്, ടൂത്ത് പേസ്റ്റ്, ലുങ്കി, നൈറ്റി, കുട്ടികള്‍ക്ക് രണ്ടുജോഡി വസ്ത്രം, പച്ചക്കറി തുടങ്ങി മൂന്നു നാല് ദിവസം ഉപയോഗിക്കാന്‍ കഴിയും വിധം 22 സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് തയാറാക്കുന്നത്. സപ്ലൈകോയില്‍നിന്ന് അരിയും ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് പച്ചക്കറിയും എത്തിച്ചു. സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും എത്തിച്ച സാധനങ്ങളുമടക്കം ആവശ്യത്തിന് സാധന സാമഗ്രികള്‍ എത്തിയിട്ടുണ്ടെന്നും ഇനിയും വന്നുകൊണ്ടിരിക്കുന്നതായും നോഡല്‍ ഓഫിസര്‍ ജില്ല പ്ലാനിങ് ഒാഫിസർ ഡോ. സുരേഷ്‌കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ പ്രാക്ടിസ് ചെയ്യാന്‍ വന്നവരടക്കം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് രാവിലെ വന്ന ലോഡുകള്‍ ഇറക്കിയതും പാക്കിങ്ങിന് സഹായിക്കുന്നതും. മൂന്നു ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് നോഡല്‍ ഓഫിസറെ സഹായിക്കുന്നതിനായി രംഗത്തുള്ളത്. എന്‍.സി.സി അടക്കമുള്ള വിവിധ സംഘടനകളും നിര്‍ലോഭമായ പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.