തൃശൂർ: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെൻററുകളിലും താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവർത്തനസജ്ജം. പ്രളയബാധിത മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയലും ദുരിതബാധിതരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തലുമാണ് വകുപ്പ് ജീവനക്കാരുടെ ദൗത്യം. അതതു പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും പ്രതിദിന റിപ്പോര്‍ട്ട് നല്‍കാനും ഡി.എം.ഒ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഐ.എം.എ, കെ.ജി.എം.ഒ, സ്വകാര്യ ഡോക്ടർമാർ എന്നിവരെ കൂടാതെ മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള ഡോക്ടർമാരും സേവന സന്നദ്ധരായി രംഗത്തുണ്ട്. ഓരോ ദിവസവും 40-ഓളം ടീമുകളെ ജില്ലയില്‍ നിന്ന് കൂടുതല്‍ പ്രളയം ബാധിച്ച മേഖലയിലേക്ക് അയക്കാറുണ്ടെന്ന് ജില്ല മാസ് മീഡിയ ഒാഫിസർ ഹരിതാദേവി പറഞ്ഞു. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ വഴിയാണ് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നത്. മറ്റ് ധാരാളം ഏജന്‍സികള്‍ മുഖേനയും ആവശ്യത്തിലധികം മരുന്നുകള്‍ ഡി.എം.ഒ ഓഫിസില്‍ എത്തിയിട്ടുണ്ട്. നഴ്‌സസ് അസോസിയേഷന്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ഓരോ ക്യാമ്പിലേക്കുമുള്ള മരുന്നുകള്‍ തരം തിരിച്ച് പെട്ടികളിലാക്കി നല്‍കുന്നത്. മാനസികാരോഗ്യം ഉറപ്പാക്കും തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനായി സാമൂഹിക നീതി വകുപ്പും ആരോഗ്യ വകുപ്പും രംഗത്ത്. ദുരന്തത്തിനു നേരിട്ട് സാക്ഷിയാകേണ്ടി വന്നതിെൻറയും വസ്തുവഹകൾ നഷ്ടപ്പെട്ടതിെൻറയും പ്രളയക്കെടുതി നേരിടുന്നതിെൻറയും ഫലമായി വിഷാദരോഗം ഉൾെപ്പടെ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാമ്പുകളിൽ നേരിട്ട് ചെന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൗൺസലിങ് നൽകുന്നതിനായി സാമൂഹികനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഹെൽത്ത് കൗൺസിലർമാർ ജില്ലയിലെ മെഡിക്കൽ ടീമിനോടൊപ്പം ക്യാമ്പുകൾ സന്ദർശിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി നേരത്തെ കൗൺസിലർമാർക്ക് ജില്ല മാനസികാരോഗ്യ കേന്ദ്രത്തിെൻറയും നിംഹാൻസിെൻറയും പരിശീലനം ലഭിച്ചിരുന്നു. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിലെ 0487- 2333242 ഫോൺ നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.