തൃശൂർ: ഖലാസികളുടെ കരുത്തിൽ അഞ്ച് കിലോമീറ്ററോളം തീവണ്ടിപ്പാത പുനർ നിർമിച്ചത് 30 മണിക്കൂർ കൊണ്ട്. തമിഴ്നാട്ടിൽ നിന്നെത്തിയ നൂറോളം ഖലാസികളാണ് പുനർനിർമാണത്തിൽ മുഖ്യ പങ്കാളികളായത്. അവർക്കൊപ്പം തമിഴ്നാട്ടിൽ നിന്നെത്തിയ അമ്പതോളം എൻജിനീയറിങ്-ഇലക്ട്രിക് ജീവനക്കാരും. കോയമ്പത്തൂരിൽനിന്നും കന്യാകുമാരിയിൽനിന്നുമാണ് റെയിൽവേയുടെ പുനർനിർമാണ യൂനിറ്റ് തൃശൂരിലെത്തിയത്. മണ്ണും കരിങ്കല്ലും മെറ്റലും ഇട്ട് പാളം നവീകരിച്ചത് ഖലാസികളുടെ നൈപുണ്യത്തിലാണ്. ഇൗമാസം 16, 17, 18 തീയതികളിലാണ് പ്രളയം മൂലം തൃശൂർ വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചത്. 19ന് പോത്തനൂരിൽനിന്നാണ് ഖലാസികൾ എന്നറിയപ്പെടുന്ന റെയിൽവേയുെട ട്രാക്ക് നിർമാണത്തൊഴിലാളികളെത്തിയത്. രാവിലെ 11ന് പണി തുടങ്ങിയ ഇവർ 20ന് വൈകീട്ട് പണി നിർത്തുേമ്പാൾ ജില്ലയിൽ തകർന്ന അഞ്ച് കിലോമീറ്ററോളം പാളം പഴയപടിയായി. വിശ്രമത്തിലേക്ക് അവർ കാലൂന്നുേമ്പാൾ പരീക്ഷണത്തീവണ്ടിയോടി പാളത്തിെൻറ ക്ഷമത ഉറപ്പാക്കിയിരുന്നു. ഒടുവിൽ വൈദ്യുതി ലൈനുകളും ശരിയാക്കി ഗതാഗതത്തിെൻറ എല്ലാം ഉറപ്പിച്ചാണ് സംഘം മടങ്ങിയത്. ഗുരുവായൂർ പൂങ്കുന്നം പാതയിൽ ഒരു കിലോമീറ്ററിലേറെ, വാകയിൽ ഒരു കിലോമീറ്റർ, പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം 200 മീറ്റർ, ചാലക്കുടിയിൽ 100 മീറ്ററോളം, കോൾ പാടങ്ങളിൽ അങ്ങിങ്ങായി ഒരു കിലോമീറ്ററിലധികം, കുറാേഞ്ചരിയിൽ പാളത്തിലേക്ക് ഉരുൾപൊട്ടി അരക്കിേലാമീറ്ററോളവും. അതിനിടെ സ്റ്റേഷെൻറ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി മൂന്ന് ദിവസം വണ്ടിയോടിയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.