തൃശൂർ: എല്ലാം തകർത്തെറിഞ്ഞ പ്രളയം... ജീവൻ മാത്രം കൈയിൽ പിടിച്ച് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർ... പിഞ്ചു പൈതലുകൾ മുതൽ വയോധികർ വരെ. പല തരത്തിലുള്ളവർ, വിഭാഗത്തിലുള്ളവർ, വ്യത്യസ്ത പദവികളിലുള്ളവർ... പക്ഷേ, അവർ ഇപ്പോൾ ഒന്നാണ്...തുല്യർ... കിടപ്പാടം പോലും ഇല്ലാതായ പ്രളയ ദുരന്തത്തിെൻറ നീറ്റലിലും അവർ ഓണമാഘോഷിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇതിനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ. സന്നദ്ധ സംഘടന പ്രവർത്തകരും സാമൂഹിക പ്രവർത്തകരുമെല്ലാം ഇതിെൻറ തിരക്കിലാണ്. മുമ്പ് അവരവരുടെ വീടുകളിൽ ഒതുങ്ങിയാഘോഷിച്ചിരുന്ന ഓണം ഇത്തവണ എല്ലാവരും ഒന്നിച്ചിരുന്ന് സദ്യയൊരുക്കും. ഒന്നിച്ചിരുന്ന് ഉണ്ണും.... വിവിധ പരിപാടികളും ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ഏങ്ങണ്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രശസ്ത ഫ്യൂഷൻ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സംഘവും സംഗീത പരിപാടി ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.