തൃശൂർ: ജില്ലയിൽ 123 വില്ലേജുകൾക്ക് ആദ്യഘട്ടത്തിൽ സൗജന്യ വെള്ളപ്പൊക്ക റേഷൻ അരി. തലപ്പള്ളിയിൽ 45 വില്ലേജുകളിലാണ് അഞ്ചു കിലോ അരി വിതരണം ചെയ്യുന്നത്. ചാലക്കുടിയിൽ (31), ചാവക്കാട് (29), കൊടുങ്ങല്ലൂർ (18) എന്നിങ്ങനെയാണ് വിതരണം. എന്നാൽ തൃശൂർ, കുന്നംകുളം, മുകുന്ദപുരം താലൂക്കുകളെ ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ തഹസിൽദാർമാരുടെ റിപ്പോർട്ടിന് അനുസരിച്ച് പിന്നീട് നൽകും. ഏറെ ദുരിതം ബാധിച്ച ചാലക്കുടി താലൂക്കിൽ ആലത്തൂർ, ആളൂർ, അണ്ണല്ലൂർ, അതിരപ്പിള്ളി, എലിഞ്ഞിപ്ര, ചാലക്കുടി അടക്കം മലയോര മേഖലകൾ ഇതിൽ ഉൾപ്പെടും. വടമ അടക്കം മാള മേഖലയിലും 31 വില്ലേജുകളിൽ സൗജന്യ അരി ലഭിക്കും. വടക്കാഞ്ചേരി, വിരുപ്പാക്ക, വെണ്ണൂർ, വെങ്ങാനെല്ലൂർ, വരവൂർ, ഇളനാട് അടക്കം 45 വില്ലേജുകളിലും അരി നൽകും. ഏങ്ങണ്ടിയൂർ, മുല്ലശേരി, െവങ്കിടങ്ങ്, ചാവക്കാട്, എടക്കഴിയൂർ, ഇളവള്ളി വില്ലേജുകളിലാണ് ചാവക്കാട് താലൂക്കിൽ ലഭിക്കുക. കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോട്, െചന്ത്രാപ്പിന്നി, എടത്തിരുത്തി, എടവിലങ്ങ്, എറിയാട് വില്ലേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.