ഇന്ന്​ തിരുവോണം; ആവേശമില്ലാതെ ഉത്രാടപ്പാച്ചിൽ

തൃശൂർ: മഴക്കെടുതിയിൽ തകർന്ന വിപണിയിൽ ഓണവെയിലി​െൻറ നേരിയ ഉണർവ്. ശനിയാഴ്ച തിരുവോണമാണ്. പ്രളയം സമ്മാനിച്ച സാഹോദര്യത്തി​െൻറയും ഒരുമയുടെയും പുതിയ അനുഭവത്തിലാണ് ഇത്തവണത്തെ ഓണം. ഉത്രാടപ്പാച്ചിലി​െൻറ പതിവ് ആവേശമില്ലെങ്കിലും ഓണമൊരുക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ. രണ്ട് ദിവസം മഴ മാറി നിന്നതോടെ വിപണിയിൽ നേരിയ തിരക്കുണ്ട്. എങ്കിലും ഓണ വിപണിയുടെ പതിവ് ആവേശമില്ല. പെരുന്നാളും ഓണവും അണമുറിയാതെ ആളെക്കൂട്ടുന്ന നഗരത്തി​െൻറ വഴിയോരങ്ങളിലെ കച്ചവടക്കാർ നിരാശരാണ്. വലിയ ആഘോഷങ്ങളില്ലെങ്കിലും കീഴ്വഴക്കങ്ങളും ആചാരങ്ങളും ഒപ്പിച്ച് ആശ്വാസത്തി​െൻറ ഓണമൊരുക്കാനുള്ള തിരക്കുണ്ട് എങ്ങും. തേക്കിൻകാട്ടിലെ പൂവിപണിയിലും വസ്ത്ര വിപണനശാലകളിലും നേരിയ അനക്കമുണ്ട്. സാധാരണ ഞായറാഴ്ചകളിൽ പോലും ആൾക്കൂട്ടത്തെ ആകർഷിക്കുന്ന എം.ഒ റോഡിൽനിന്ന് തുടങ്ങി ശക്തൻ വരെയെത്തുന്ന വഴിയോര വിപണി ഓണത്തലേന്ന് വൈകീട്ടോടെയാണ് കുറച്ചെങ്കിലും സജീവമായത്. ജില്ലയുടെ തെക്ക് പടിഞ്ഞാറൻ മേഖല ഇപ്പോഴും പ്രളയക്കെടുതിയിൽ നിന്നും മാറിയിട്ടില്ല. അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലാണ് അര ലക്ഷത്തോളം കുടുംബങ്ങളുടെ ഇത്തവണത്തെ ഓണം. ക്യാമ്പുകളിൽ മാനവികതയുടെയും സാഹോദര്യത്തി​െൻറയും കൂട്ടായ്മയുടെയും ആഘോഷവും സദ്യവട്ടവും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.