തൃശൂര്‍: മുന്നറിയിപ്പില്ലാതെ പീച്ചി ഡാമിെൻറ ഷട്ടറുകള്‍ ഒറ്റയടിക്ക് ഉയര്‍ത്തിയത് പ്രളയത്തിെൻറ ഭീകരത വര്‍ധിപ്പിച്ചതായി പരാതി. ഷട്ടറുകള്‍ തുടക്കത്തില്‍ തന്നെ തുറന്ന് വെള്ളം നിയന്ത്രിച്ച് വിട്ടിരുന്നെങ്കില്‍ പാണഞ്ചേരി, നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലെ വീടും കൃഷിയും നശിക്കില്ലായിരുന്നുവെന്ന് ആക്ഷേപവുമായി പ്രദേശവാസികൾ രംഗത്തെത്തി. മഴ കനക്കുകയും എല്ലാ ഡാമുകളും തുറക്കുകയും ചെയ്തതോടെ പീച്ചി ഡാമിലെ നാലു ഷട്ടറും ഒന്നര മീറ്റര്‍ ഉയര്‍ത്തി. ഇതോടെ കുറുമാലി പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകി സംഹാരതാണ്ഡവമാടി. മഴ കനത്തതു മൂലമാണ് വെള്ളം കൂടുതല്‍ തുറന്നുവിട്ടതെന്ന് പറയുന്നുണ്ടെങ്കിലും ഷട്ടര്‍ ഇത്രയധികം ഉയര്‍ത്തേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെള്ളം കൂടുതല്‍ തുറന്നുവിട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന ഭീഷണി ഒട്ടും കണക്കിലെടുക്കാതെയാണ് ഷട്ടര്‍ പരമാവധി ഉയര്‍ത്തിയതെന്നാണ് പരാതി. തുടക്കത്തില്‍ മാത്രമാണ് ജാഗ്രത നിർദേശം നല്‍കിയത്. കൂടുതല്‍ ഉയര്‍ത്തിയത് ആരും അറിഞ്ഞില്ലേത്ര. പീച്ചിയുടെ ജലനിരപ്പ് പരമാവധി 79.25 മീറ്ററാണ്. 78.60 മീറ്ററായപ്പോള്‍ കഴിഞ്ഞ മാസം 27ന് നാലു ഷട്ടറുകള്‍ ഒരിഞ്ചു വീതം ഉയർത്തി. കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടും കൂടുതല്‍ വെള്ളം തുറന്നുവിടാതെ പിടിച്ചുവെച്ചു. മഴ കനത്തതോടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. മഴ കനത്തതോടെ വെള്ളം പരമാവധി തുറന്നുവിട്ടു. നാശം കനത്തതോടെ കെ. രാജന്‍ എം.എല്‍.എ ഡാമിലെത്തി ഷട്ടറുകള്‍ താഴ്ത്താന്‍ ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ അനുസരിച്ചതെന്നും പറയുന്നു. ഇതിനിടെ പലതവണ ഡാമിെൻറ ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്‌തെങ്കിലും ഒരു മുന്നറിയിപ്പും അവിടത്തെ ജനങ്ങള്‍ക്ക് നല്‍കിയില്ല. വീട്ടിലേക്ക് രാത്രി വെള്ളം ഇരച്ചുകയറിയപ്പോഴാണ് വിവരം ജനം അറിയുന്നത്. അപ്രതീക്ഷിതമായി പാതിരാത്രിക്കാണ് വെള്ളം വന്നുകയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നശിച്ചത്. ഫാമുകളിലെ കോഴികളും പന്നികളും വളര്‍ത്തുമൃഗങ്ങളുമൊക്കെ ചത്തു. പീച്ചി ഡാമിെൻറ ഷട്ടറുകള്‍ ഇപ്പോഴും രണ്ടിഞ്ചു വീതം തുറന്നിട്ടുണ്ട്. 78.61 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.