ഒരു കൈ സഹായം നൽകാൻ ഉദ്യോഗസ്​ഥരും

കുന്നംകുളം: പ്രളയത്തിൽ അകപ്പെട്ടവർക്ക് ഒരു കൈ സഹായം നൽകാൻ കുന്നംകുളം നഗരസഭ ഉദ്യോഗസ്ഥർ രംഗത്ത്. ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എറണാകുളത്തെ ചേന്ദമംഗലം പഞ്ചായത്തിൽ ശുചീകരണം ആരംഭിച്ചു. ഇതോടൊപ്പം ഭക്ഷണസാധനങ്ങളും മറ്റും കൊണ്ടുപോയി. വിഭവങ്ങളുമായി പോകുന്ന വാഹനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഫ്ലാഗ്ഓഫ് നിർവഹിച്ചു. വടുതല ഗവ. യു.പി സ്കൂൾ, ചെമ്മണൂർ അപ്പുണ്ണി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നുണ്ട്. ക്യാമ്പുകളിൽ താമസിച്ചിരുന്നവർക്കും വെള്ളം കയറിയതിനാൽ വീട് വിട്ട് പോകേണ്ടി വന്നവർക്കും ഉപജീവനത്തിനാവശ്യമായ അവശ്യസാധനങ്ങൾ ഓരോ വീട്ടുകാർക്കും വിതരണം ചെയ്തു. നഗരസഭാ പ്രദേശത്തെ ദുരിതബാധിത പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരണം നടത്തി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കിണറുകൾ ക്ലോറിനേഷൻ നടത്തി. നഗരസഭ പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം: 04885225711
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.