ഓണസദ്യ വിളമ്പി പൊലീസുകാർ

കുന്നംകുളം: കാണിപ്പയ്യൂരിലെ മാന്തോപ്പിൽ വെള്ളം കയറി ദുരിതത്തിലായ അഞ്ച് കുടുംബങ്ങൾക്ക് പൊലീസി​െൻറ ഓണസദ്യ. ചൊവ്വന്നൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ 20 ഓളം പേർക്കാണ് കുന്നംകുളം ഡി.വൈഎസ്.പി ടി.എസ്. സിനോജി​െൻറ നേതൃത്വത്തിൽ സദ്യ ഒരുക്കിയത്. കൂലിവേല ചെയ്ത് ജീവിച്ചിരുന്ന ഈ കുടുംബങ്ങളുടെ മുഴുവൻ പ്രതീക്ഷയും വെള്ളത്തിൽ നഷ്ടപ്പെട്ടിരുന്നു. കല്ലും മണ്ണും കൊണ്ട് മാത്രം നിർമിച്ച് ഷീറ്റ് മേഞ്ഞ ഇവരുടെ വീടുകളിലും വെള്ളം കയറി. ഇതോടെ ഭിത്തികൾ നനഞ്ഞ് കുതിർന്നു. പല വീടുകൾക്കും പഞ്ചായത്തി​െൻറ സഹായത്തോടെയാണ് മേൽക്കൂരക്ക് ഷീറ്റ് മേഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചായത്ത് അംഗം ഷാഫിയുടെ നേതൃത്വത്തിൽ പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്നാണ് വീടുകൾ വൃത്തിയാക്കിയത്‌. അടുപ്പൂട്ടിയിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ ബുധനാഴ്ചയാണ് വീടുകളിലേക്ക് തിരിച്ചെത്തിയത്. സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ, പൊലീസുകാരനായ സുമേഷ് ഉൾപ്പെടെ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.