ഈ നറുപുഞ്ചിരി സൈന്യത്തിനുള്ള ബിഗ് സല്യൂട്ട്

കൊടുങ്ങല്ലൂർ: അമൃതയുടെ കൈക്കുഞ്ഞി​െൻറ പുഞ്ചിരി സൈന്യത്തിനുള്ള ബിഗ് സല്യൂട്ടാണ്. പ്രളയം എറണാകുളം ജില്ലയിലെ തെക്കൻ അതിരായ പുത്തൻവേലിക്കരയെയും വിഴുങ്ങാനിരിക്കെ കഴിഞ്ഞ 16 നാണ് രക്ഷാപ്രവർത്തന ദൗത്യവുമായി സുബേദാർ നൗഷാദും സംഘവുമെത്തിയത്. അവിടെ പ്രസേൻറഷൻ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പൂർണ ഗർഭിണിയായ പുത്തൻവേലിക്കര ശ്രീനിവാസ​െൻറ ഭാര്യ അമൃതയെ കൊടുങ്ങല്ലൂർ എം.െഎ.ടി ആശുപത്രിയിൽ എത്തിച്ചു. ഗതാഗതം എല്ലാം സ്തംഭിച്ചിരിക്കെ മിലിട്ടറി ട്രക്കിലായിരുന്നു യാത്ര. പിറ്റേന്ന് അമൃത ഒരാൺ കുഞ്ഞിന് ജന്മം നൽകി. രക്ഷാദൗത്യമെല്ലാം തീർന്നപ്പോൾ സുബേദാർ നൗഷാദും കൂട്ടരും കുഞ്ഞിനെ കണാനെത്തുകയായിരുന്നു. ഇവരുടെ വക ഒരു കുഞ്ഞുടുപ്പും സമ്മാനം നൽകി. കൊടുങ്ങല്ലൂർ ചന്തപ്പുര എം.െഎ.ടി. ആശുപത്രിയായിരുന്നു ഇൗ സവിശേഷ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. മദ്രാസ് ആസ്ഥാനമായ കരസേനയുടെ 19ാം റെജിമ​െൻറിലാണ് പാലക്കാട് സ്വദേശിയായ നൗഷാദ് സേവനം അനുഷ്ഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.