തീരപ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം

അഴീക്കോട്: വെള്ളപ്പൊക്കത്തിൽ കുളങ്ങളിലും കിണറുകളിലും മലിനജലം നിറഞ്ഞതോടെ തീരദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായി. പലയിടങ്ങളിലും ചളിവെള്ളം കയറി മലിനമായ വീടുകൾ ശുചീകരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പെരുംതോടുകളുടെയും കായലി​െൻറയും തീരങ്ങളിലും പ്രധാന റോഡുകളുടെ വശങ്ങളിൽ താഴ്ന്ന ഭാഗങ്ങളിലുമാണ് വ്യാപകമായി മലിനജലം കയറിയത്. ഇവിടങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല. ഇതോടെ പലരും കുടിക്കാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമുള്ള വെള്ളം പണം കൊടുത്തു വാങ്ങുകയാണ്. വ്യക്തികൾ പിക്കപ്പ് വാഹനങ്ങളിൽ കൊണ്ടുവരുന്ന വെള്ളത്തിന് ആയിരം ലിറ്ററിന് 300 മുതൽ 350 രൂപ വരെയാണ് ഈടാക്കുന്നത്. പ്രളയത്തെ തുടർന്ന് തകരാറിലായ വാട്ടർ അതോറിറ്റിയുടെ വൈന്തലയിൽ നിന്നുള്ള പമ്പിങ് പുനഃസ്ഥാപിക്കുന്നതുവരെ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. എല്ലാറ്റിനും വാട്ടർ അതോറിറ്റിയുടെ ശുദ്ധജലത്തെ ആശ്രയിക്കുന്ന മേഖലയിൽ അപൂർവമായുള്ള ശുദ്ധജല സ്രോതസ്സുകൾ മലിനമായതാണ് സ്ഥിതി ഗുരുതരമാക്കിയത്. വേനൽകാലത്ത് ഉപ്പുരസം കലരുന്നതിനാൽ കുളങ്ങൾ വർഷക്കാലത്ത് മാത്രമാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.