വാടാനപ്പള്ളി അൽ നൂർ ഐ.ടി.സി ക്യാമ്പി​ൽ ഓണസദ്യ

വാടാനപ്പള്ളി: നടുവിൽക്കരയിൽ പകുതിയോളം വീടുകളിൽ കയറിയ വെള്ളം ഇനിയും ഉൾവലിയാത്തതിനാൽ വാടാനപ്പള്ളി അൽ നൂർ ഐ.ടി.സി ക്യാമ്പി​െൻറ പ്രവർത്തനം ഓണത്തിനും സജീവം. ഗ്രാമത്തിലെ പകുതിയോളം വീടുകളിൽ ഇപ്പോഴും ചളിയും വെള്ളവും കെട്ടി നിൽക്കുകയാണ്. 17നാണ് അൽ നൂറിൽ ക്യാമ്പ് തുറന്നത്. സെക്രട്ടറി ഹംസ മന്ദലാംകുന്നി​െൻറയും വാർഡ് അംഗം ഐ.എൻ. സുധീഷി​െൻറയും ഐ.കെ. വിഷ്ണുദാസി​െൻറയും നേതൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. പെരുന്നാളിൽ ബിരിയാണി വിളമ്പിയാണ് ആഘോഷിച്ചത്. തിരുവോണ ദിവസവും ഓണസദ്യ ഒരുക്കുന്നുണ്ട്. ഇവിടേക്കെത്തുന്ന വസ്ത്രങ്ങൾ അന്നന്ന്തന്നെ അർഹർക്ക് നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.