കൊടകര: പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കൊടകര ടൗണിലെ മൂന്ന് സ്‌കൂളുകളിലായി നടന്നുവന്നിരുന്ന ക്യാമ്പുകള്‍ ഉത്രാടദിനത്തില്‍ ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. മുഴുവന്‍ ഭക്ഷ്യസാമഗ്രികളടങ്ങിയ കിറ്റുകള്‍ നല്‍കിയാണ് ക്യാമ്പില്‍നിന്ന് കുടുംബങ്ങളെ മടക്കിയത്. കൊടകര പഞ്ചായത്തിലെ 500ഓളം ദുരിതബാധിത കുടുബങ്ങള്‍ക്കാണ് കിറ്റുകള്‍ നൽകിയത്. ഓരോ കുടുംബത്തിനും 2500 രൂപയോളം വില വരുന്ന കിറ്റുകളാണ് നല്‍കിയത്. പൂര്‍ണമായി നശിച്ച 14 വീടുകളുള്‍പ്പെടെ 55 വീടുകള്‍ക്കാണ് കൊടകര പഞ്ചായത്തില്‍ പ്രളയെക്കടുതിയില്‍ നാശമുണ്ടായത്. ഈ കുടുംബങ്ങളെ താല്‍ക്കാലികമായി ബന്ധുവീടുകളില്‍ പനരധിവസിപ്പിച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ പറഞ്ഞു. കഴിഞ്ഞ 15നാണ് കൊടകര പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. 13 ക്യാമ്പുകളിലായി 2153 പേര്‍ ക്യാമ്പുകളില്‍ അഭയം തേടി. ഇവരില്‍ കൊടകര പഞ്ചായത്തുനിവാസികളായ 697 േപരാണ് ഉണ്ടായിരുന്നത്. സമീപ പഞ്ചായത്തുകളായ മറ്റത്തൂര്‍, ആളൂര്‍,പറപ്പൂക്കര, ചാലക്കുടി നഗരസഭ എന്നിവയുടെ പരിധിയില്‍പെട്ടവരും ദേശീയപാതയിലൂടെ യാത്രചെയ്യുന്നതിനിടെ പ്രളയത്തില്‍ അകപ്പെട്ട് വിവിധ ജില്ലക്കാരും അന്യസംസ്ഥാനക്കാരും കൊടകരയിലെ ക്യാമ്പുകളില്‍ ഉണ്ടായിരുന്നു. സേവാഭാരതി അഞ്ച് ലക്ഷം രൂപയുടെ സഹായങ്ങൾ എത്തിച്ചു കൊടകര: സേവാഭാരതി കോടാലി യൂനിറ്റിെൻറ നേതൃത്വത്തിൽ അഞ്ഞൂറിലധികം ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലായാണ് കിറ്റുകൾ വിതരണം ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനമാണ് കോടാലി യൂനിറ്റ് നടപ്പാക്കിയത്. യൂനിറ്റ് പ്രസിഡൻറ് പി.ആർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഒ.എസ്. സതീഷ്, കെ.ബി. ദിലീപ്, ജയൻ പാട്ടത്തിൽ, സത്യൻ ഏരിമ്മേൽ, വി.കെ. ഗോപാലൻ, ദീപക്, മനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.