തൃശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 30 ദിവസത്തേക്ക് അടിയന്തര ആരോഗ്യ മെഡിക്കൽ പ്രവർത്തനങ്ങൾക്ക് മൈേക്രാ പ്ലാൻ തയാറാക്കിയതായി മന്ത്രി കെ.കെ. ശൈലജ. കലക്ടറുടെ ചേംബറിൽ ജില്ലയിലെ ആരോഗ്യ വിഭാഗം പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി. ജില്ലതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകൾ വഴി ക്യാമ്പുകളിലെ ആരോഗ്യ സാഹചര്യം വിലയിരുത്തും. സംസ്ഥാനതല കൺേട്രാൾ റൂമിലേക്ക് ദൈനംദിന റിപ്പോർട്ട് നൽകണം. ക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി മെച്ചപ്പെട്ട ചികിത്സ നൽകണം. പ്രളയബാധിത പഞ്ചായത്തുകളിൽ നിലവിലെ ഒ.പിക്കൊപ്പം പ്രത്യേക ഒ.പി പ്രവർത്തിപ്പിക്കും. ഓരോ ക്യാമ്പിലും എൻ.എച്ച്.എം പി.ആർ.ഒയെ ചുമതലപ്പെടുത്തണം. മരുന്നിെൻറ കുറവ് സംസ്ഥാന കൺേട്രാൾ റൂമിൽ അറിയിക്കണം. ആരോഗ്യ പ്രവർത്തകർ പകർച്ചവ്യാധി തടയാനുള്ള ലഘുലേഖകൾ വിതരണം ചെയ്യും. ക്ലോറിൻ ഒരു സ്ഥലത്ത് കൂട്ടിയിടരുത്. അതിെൻറ കുറവ് അറിയിക്കണം. ഇൻസുലിൻ, ടി.ടി എന്നിവ വേണ്ടവർക്ക് ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തനങ്ങളുടെ വിവരം മാധ്യമങ്ങൾക്ക് നൽകണം. മഴക്കെടുതി മൂലം നശിച്ച മെഡിക്കൽ സ്േറ്റാറുകളിലെ മരുന്നുകൾ ബാരലുകളിൽ സൂക്ഷിച്ച് കമ്പനികൾക്ക് തിരിച്ചുനൽകുകയോ സംസ്ഥാന സെൻട്രൽ സെല്ലിനെ അറിയിക്കുകയോ വേണം. ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കണം. പ്രളയക്കെടുതിമൂലം തുറക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ സേവനം മറ്റിടങ്ങളിൽ ഉപയോഗിക്കും. ജില്ലയിലെ ആരോഗ്യ വിഭാഗം കൺേട്രാൾ റൂം ഫോൺ 0487 2333242. അമിത വില: പച്ചക്കറിയും കോഴിമുട്ടയും പിടിച്ചെടുത്ത് ക്യാമ്പിലെത്തിച്ചു തൃശൂർ: അമിത വില ഈടാക്കിയതിനെതുടർന്ന് പെരിങ്ങോട്ടുകരയിലെ 'സമൃദ്ധി' സൂപ്പർ മാർക്കറ്റിൽനിന്ന് 3,436 കിലോ പച്ചക്കറിയും 792 കോഴിമുട്ടയും ജില്ല സപ്ലൈ വകുപ്പ് പിടിച്ചെടുത്തു. ഇവ തൃശൂർ, കൊടുങ്ങല്ലൂർ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് നൽകി. അമിത വില പരിശോധിക്കാൻ പലചരക്ക്, പച്ചക്കറി കടകളിലും ഹോട്ടലുകളിലും പരിശോധന തുടരുകയാണ്. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർ, െപാലീസ്, ലീഗൽ മെേട്രാളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുണ്ട്. അമിതവില ഈടാക്കുന്നതിനെതിരെ പരാതി അറിയിക്കേണ്ട നമ്പറുകൾ: തൃശൂർ 9747 206207, 9188527382, തലപ്പിള്ളി 9188527385, ചാവക്കാട് 9188527384, മുകുന്ദപുരം 9188527381, ചാലക്കുടി 9188527380, കൊടുങ്ങല്ലൂർ 9188527379.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.