തൃശൂർ: കുതിരാനിൽ തുരങ്കത്തിന് മുന്നിൽ വീണ മണ്ണ് മാറ്റി തുരങ്കത്തിെൻറ ഒരുഭാഗം ദുരിതാശ്വാസവുമായി എത്തുന്ന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രം കടന്നുപോകാവുന്ന വിധത്തിൽ ക്രമീകരിക്കും. കുതിരാൻ മേഖലയിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. കുതിരാനിലെ മണ്ണിടിഞ്ഞ ഭാഗങ്ങൾ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ സന്ദർശിച്ചു. തുരങ്കത്തിനടുത്തുനിന്ന് നടന്നാണ് മണ്ണിടിഞ്ഞ ഭാഗങ്ങൾ കണ്ടത്. തുരങ്ക നിർമാണം പാതിവഴിയിൽ നിർത്തിയ കരാർ കമ്പനിയുടെ നിലപാട് നീതീകരിക്കാനാവാത്തതാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർത്ത് ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര സർക്കാറിെൻറയും ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പി.കെ. ബിജു എം.പി, കെ. രാജൻ എം.എൽ.എ, സബ് കലക്ടർ ഡോ. രേണുരാജ്, സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.