കുതിരാനിൽ കുഴിയടക്കൽ തകൃതി

തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ കുതിരാനിൽ കുഴിയടക്കൽ പുരോഗമിക്കുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ടാറിങ് തുടങ്ങിയത്. ചാലക്കുടിയിലെ പ്ലാൻറിൽനിന്ന് ടാർ മിശ്രിതം കൊണ്ടുവന്നാണ് കുഴി അടക്കുന്നത്. റോഡ് പൂർണമായി ടാർ ചെയ്യാത്തതിനാൽ മഴ പെയ്താൽ കുഴികളിലെ ടാർ ഇളകിമാറാൻ സാധ്യത ഏറെയുണ്ടെന്ന് ഇവർ തന്നെ പറയുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം കുതിരാനിലെ റോഡുകളെല്ലാം വൻതോതിൽ തകർന്നിട്ടുണ്ട്. വൻ കുഴികളാണ‌് ആദ്യഘട്ടത്തിൽ അടക്കുന്നത‌്. കൊമ്പഴ മുതൽ വഴുക്കുംപാറ വരെ മൂന്ന് കിലോമീറ്ററിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിർമാണം കരാറെടുത്ത കെ.എം.സിയുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണി. കരാർ കമ്പനിയുടെ പന്നിയങ്കരയിലെ പ്ലാൻറിൽ ടാർ മിക്സ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്ലാൻറ് സ്ഥാപിച്ച സ്ഥലമുടമക്ക് വാടക കുടിശ്ശിക നൽകാനുള്ളതിനാൽ അത് നടക്കാത്ത സാഹചര്യത്തിലാണ് ചാലക്കുടിയിൽനിന്ന് ടാർ മിക്സ് ചെയ്ത് എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.