പൂർണമായും തകർന്ന വീടുകൾ പി.എം.എ.വൈയിൽ ഉൾപ്പെടുത്തും

തൃശൂർ: മഴക്കെടുതിയിൽ തകർന്ന വീടുകൾ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കാൻ കോർപറേഷൻ തീരുമാനം. കേടുപാടുകളുണ്ടായ വീടുകളുെട പട്ടികയും എസ്റ്റിമേറ്റും അടുത്തമാസം 15നകം തയാറാക്കാൻ നിർദേശം നൽകി. ഇതിന് അതത് സോണലിലെ അസി.എൻജിനീയർമാരെയും ഓവർസിയർമാരെയും ചുമതലപ്പെടുത്തി. പുറേമ്പാക്കിലെ കേടുവന്ന വീടുകൾക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെങ്കിൽ അവരെ സഹായിക്കാൻ ഡിവിഷൻ തലത്തിൽ വീട് നിർമാണ സഹായസമിതി രൂപവത്കരിക്കും. മേയർ ചെയർമാനും കൗൺസിലർ വൈസ് ചെയർമാനും ഓവർസിയർമാർ കൺവീനറുമായാണ് സമിതി. ഈ മേഖലയിലെ എല്ലാവർക്കുമായി കോർപറേഷൻ തലത്തിൽ പ്രത്യേക ധനസഹായനിധി രൂപവത്കരിക്കും. ഇതിന് ആവശ്യമാണെങ്കിൽ സർക്കാറിൽനിന്ന് അനുവാദം വാങ്ങും. പൂർണമായി നശിച്ച, ആധാരമുള്ള എല്ലാ വീടുകളും പി.എം.എ.വൈയിൽ ഉൾപ്പെടുത്തും. കേടായ റോഡുകൾ 15 ദിവസത്തിനകം നന്നാക്കാനും തീരുമാനിച്ചു. മാറ്റാമ്പുറം ഫ്ലാറ്റുകളിൽ ഒഴിവ് അനുസരിച്ച് താൽപര്യമുള്ളവരെ മാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.