തൃശൂർ: ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെട്ട ജീവനക്കാർക്ക് ഓണാവധി ഇല്ല. പ്രളയക്കെടുതിയെ തുടർന്ന് ജില്ലയിൽ അസാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിെൻറ ഭാഗമായി 22 മുതൽ 28 വരെ ജീവനക്കാരോട് ജോലിക്ക് ഹാജരാവാൻ നിർദേശിച്ച് ഡെപ്യൂട്ടി കലക്ടർ ഉത്തരവിട്ടു. ഇതോടൊപ്പം അധികമായി 50 പേരെ കൂടി നിയോഗിച്ചിട്ടുമുണ്ട്. ഇവർക്ക് അവധി ദിവസങ്ങളിൽ പ്രവൃത്തി ചെയ്യുന്ന ജീവനക്കാർക്കുള്ള ഡ്യൂട്ടി ഓഫിന് അർഹതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം, മറ്റ് സാധന സാമഗ്രികൾ തുടങ്ങിയവ സംഭരിക്കുന്നതിനും തരംതിരിച്ച് വിതരണം ചെയ്യുന്നതിനുമാണ് കൂടുതൽ ജീവനക്കാരെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.