നാടൊന്നിച്ചു കൈത്താങ്ങായി കോലഴിയിലെ പുനരധിവാസ കേന്ദ്രം ദുരിതബാധിതർക്ക് പുനരധിവാസത്തിന് കോടികളുടെ അന്തർസംസ്ഥാന സഹായം

തൃശൂർ: കോലഴി ഗ്രാമീണ വായനശാലയും കോലഴി സെഡ്.എം.എൽ.പി സ്കൂളും ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ കേന്ദ്രം എന്നതിനപ്പുറം ദുരിത ബാധിതർക്കൊപ്പമുള്ള ഒരു നാടി​െൻറ ഒത്തുചേരൽ കൂടിയാവുകയാണ്. കർണാടക ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമീഷണർ ബി.ആർ. ബാലകൃഷ്ണൻ, കോയമ്പത്തൂർ ആദായനികുതി വകുപ്പ് ചീഫ് കമീഷണർ ടി.പി. കൃഷ്ണകുമാർ എന്നിവരുടെ ഏകോപനത്തിൽ കോയമ്പത്തൂർ, മംഗലാപുരം, മൈസൂർ, തിരുപ്പൂർ, ഇൗറോഡ് എന്നിവിടങ്ങളിൽ നിന്ന് സമാഹരിച്ച ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികളാണ് കോലഴി വായനശാല പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങിയ കോലഴി സ്കൂൾ, വായനശാല എന്നിവിടങ്ങളിലെ സംഭരണകേന്ദ്രത്തിൽ എത്തുന്നത്. ഇതുവരെ 20 ടൺ സാമഗ്രികളാണ് ഇവിടെയെത്തിയത്. ബുധനാഴ്ച പാതിരാത്രി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തിലൂടെ ഇവിടെ എത്തിയത് 150 ലേറെ യുവ സന്നദ്ധ പ്രവർത്തകരാണ്. തുടർന്ന് ഇവിടെ ലോറികളിലെത്തുന്ന ടൺ കണക്കിന് സാധന സാമഗ്രികളാണ് ഇവരുടെ സഹായത്തിൽ ഇറക്കി വിവിധ ജില്ലകലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. 25,000 ലിറ്റർ കുടിവെള്ളം, മരുന്നുകൾ, 3000 കിലോ അരി, പലവ്യഞ്ജനസാധനങ്ങളായ പരിപ്പ്, പഞ്ചസാര, ചെറുപയർ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, കറിമസാലപ്പൊടി, ശർക്കര, ഭക്ഷ്യവസ്തുക്കളായ റസ്ക്, ബിസ്ക്കറ്റ്, പുരുഷൻമാർക്കും സ്ത്രീകൾക്കും ആവശ്യമായ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ഉള്ള തുണിത്തരങ്ങൾ, ഷർട്ട്, ടീ ഷർട്ടുകൾ, ബനിയൻ, വെള്ളമുണ്ട്, ലുങ്കി, നൈറ്റി, ചുരിദാർ, കുട്ടികളുടെ വസ്ത്രങ്ങൾ, ബേബി ഫുഡ്, ബെഡ് ഷീറ്റ്, തോർത്തുമുണ്ട്, ടർക്കി ടവ്വൽ, ഡയപ്പർ, നാപ്കിൻ, ടോയ്ലറ്റ് സോപ്പ്, ശുചീകരണ വസ്തുക്കൾ എന്നിവ ലോഡ് കണക്കിനാണ്ഇവിടെയെത്തിയിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലെത്തുന്നവർക്ക് അവശ്യം വേണ്ട സാധനങ്ങളാണിവ. തിരുപ്പൂർ, ഇൗറോഡ്, ബംഗളൂരു, മൈസൂർ പ്രദേശങ്ങളിലെ വ്യാപാര വ്യവസായ സമൂഹത്തി​െൻറ സഹകരണത്തിൽ സമാഹരിച്ച സാധനങ്ങളാണ് ഇവ .കോയമ്പത്തൂർ മലയാളി സമാജം കോളജും പ്രവർത്തനങ്ങളിൽ സഹകരിച്ചിട്ടുണ്ടെന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന വായനശാല പ്രവർത്തകരായ പി.അജിതൻ, കെ.എച്ച്. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. ചങ്ങനാശ്ശേരി, കുട്ടനാട്, ചെങ്ങന്നൂർ, പ്രാവിൻകൂട്,മാന്നാർ, കല്ലിശ്ശേരി, തിരുവല്ലൂർ മേഖലകളിലേക്കും ജില്ലയിലെ കൊടകര, പുതുക്കാട്,ചാലക്കുടി, മാള, കൊടുങ്ങല്ലൂർ മേഖലകളിലെ ക്യാമ്പുകളിലേക്ക് ഇതിനകം ഇവിടെ നിന്ന് സാധനങ്ങൾ നിറച്ച ദുരിതാശ്വാസ വാഹനങ്ങൾ പോയിട്ടുണ്ട്. വായനശാല പ്രവർത്തകരെ കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥ കൂട്ടായ്മ, ധനലക്ഷ്മി ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം, കോലഴിയിലെ യുവജന, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. നേരത്തെ വായനശാല പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ കുറ്റൂർ ഗവ. എൽ.പി സ്കൂൾ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് ശുചീകരണ വസ്തുക്കൾ ഉൾപ്പെടുന്ന പുനരധിവാസ കിറ്റുകൾ വിതരണം ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.