വെള്ളം വറ്റി; വീടുകൾ ദുർബലാവസ്ഥയിലേക്ക്

വാടാനപ്പള്ളി: വീടുകളിലേക്ക് കയറിയ വെള്ളം പുഴയിലേക്ക് ഉൾവലിഞ്ഞതോടെ തീര നിവാസികളുടെ ദുരിതം പകുതികഴിഞ്ഞു. എന്നാൽ വെള്ളംകയറിയ 50 ശതമാനം വീടുകളും ദുർബലാവസ്ഥയിലായത് ഇവരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. വീടി​െൻറ അപകടാവസ്ഥയും ചളി നിറഞ്ഞതും കാരണം വീടുകളിലേക്ക് മാറി താമസിക്കാൻ കഴിയാതെ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ് പലരും. വെള്ളം ഇറങ്ങിയ വീടുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി വൃത്തിയാക്കൽ നടക്കുകയാണ്. കിണറുകളിൽ മലിന ജലം കലർന്നതോടെ ക്ലോറിനേഷനും നടത്തുന്നുണ്ട്. പലയിടത്തും വൈദ്യുതി വിതരണം നിർത്തിവെച്ചിരിക്കുകയാണ്. വീടുകൾ വെള്ളം നിറഞ്ഞതാണ് ഇതിന് കാരണം. വൈദ്യുതി എത്തിയ വീടുകളിൽ മോട്ടോർ കേടായതിനാൽ ടാങ്കുകളിലേക്ക് വെള്ളം അടിക്കാനും കഴിയുന്നില്ല. പലയിടത്തും പാമ്പുകൾ താവളമാക്കിയതും വീട്ടുകാരെ ഭയപാടിലാക്കുന്നുണ്ട്. വെള്ളം പൂർണമായി ഒഴിവായ ശേഷമേ മുഴുവൻ കുടുംബങ്ങൾക്കും ക്യാമ്പ് വിടാൻ കഴിയൂ. വെള്ളം മുങ്ങിയ പല വീടുകളും ഇതിനകം നിലംപൊത്തി. പുഴയോര മേഖലയിലെ നിരവധി വീടുകൾ വിള്ളൽ രൂപപ്പെട്ട് അപകട ഭീഷണിയിലാണ്. ക്യാമ്പ് വിട്ടാൽ ഇനി എന്ത് ചെയ്യുമെന്ന ഭീതിയാണ് ഇവർക്ക്. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, തളിക്കുളം മണലൂർ, അന്തിക്കാട് മേഖലയിലെ പുഴയോര നിവാസികളാണ് ഇപ്പോഴും ക്യാമ്പിൽ കഴിയുന്നത്. വെള്ളം നിറഞ്ഞതോടെ ഇവരുടെ ഇത്തവണത്തെ പെരുന്നാൾ ആഘോഷം ക്യാമ്പുകളിലായിരുന്നു. വെള്ളം ഇനിയും മാറിയില്ലെങ്കിൽ ഇത്തവണത്തെ ഓണാഘോഷവും ക്യാമ്പിൽ ആഘോഷിക്കേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.