ദുരിതാശ്വാസ ക്യാമ്പിലെ പശു പ്രസവിച്ചു

തൃശൂർ: കുറ്റൂർ ചന്ദ്ര മെമ്മോറിയൽ ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സംരക്ഷിച്ച 30 കന്നുകാലികളിൽ ഒരു പശു പ്രസവിച്ചു. റിട്ട. വെറ്ററിനറി സർജൻ പ്രഫ. ഡോ. ദേവരാജ് എത്തി പരിചരണം നൽകി. കുറ്റൂർ പുതുക്കുളങ്ങര നന്ദ​െൻറ പശുവാണ് പ്രസവിച്ചത്. പശുക്കിടാവിന് 'ചന്ദ്ര' എന്ന് അന്തേവാസികൾ പേരിട്ടു. നന്ദ​െൻറ വീട്ടിൽ വെള്ളം കയറിയപ്പോഴാണ് പശുവിെന ക്യാമ്പിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.