വിദ്യാലയങ്ങൾ വൃത്തിയാക്കി അധ്യാപകർ

തൃശൂർ: പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ വൃത്തിയാക്കി. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള അധ്യാപകരാണ് സ്കൂളുകൾ വൃത്തിയാക്കിയത്. ജില്ലയിലെ യു.പി.എസ് താണിക്കുടം, ജി.യു.പി.എസ് മൂർക്കനിക്കര, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ചാലക്കുടി, എസ്.എൻ.ഡി.പി.എച്ച്.എസ് വലിയ പണിക്കൻതുരുത്ത്, ജി.യു.പി.എസ് അന്നമനട, ജി.എൽ.പി.എസ് തൊഴൂപാടം എന്നീ വിദ്യാലയങ്ങളാണ് ശുചീകരിച്ചത്. സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ, ജില്ല സെക്രട്ടറി ജയിംസ് പി. പോൾ, വി.എം. കരീം എന്നിവർ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.