തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങി. മുൻകരുതലിനു വേണ്ടി വീടു പൂട്ടി ക്യാമ്പുകളിലേക്ക് മാറിയവരും വീടിന് സാരമായ നാശം സംഭവിക്കാത്തവരുമാണ് ക്യാമ്പ് വിട്ടത്. ചിലർ ക്യാമ്പുകളിൽനിന്ന് ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. ബുധനാഴ്ച 707 ക്യാമ്പുകൾ ഉണ്ടായിരുന്നത് വ്യാഴാഴ്ച 610 ആയി കുറഞ്ഞു. ബുധനാഴ്ച 61,525 കുടുംബങ്ങളിലെ 2,46,625 പേർ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഇത് കുറഞ്ഞ് 55,812 കുടുംബങ്ങളിലെ 2,11,100 പേരായി. ഇതിൽ 94,295 സ്ത്രീകളും 31,232 കുട്ടികളും 85,573 പുരുഷന്മാരുമുണ്ട്. താലൂക്ക്, ക്യാമ്പ്, കുടുംബം, കുട്ടികള്‍, സ്ത്രീ, പുരുഷന്‍ എന്നിവ യഥാക്രമം: കൊടുങ്ങല്ലൂര്‍ -95, 14043, 12192, 28427, 23150, 63769 ചാലക്കുടി -121, 13358, 4331, 23986, 25418, 53735 തൃശൂര്‍ -139, 10390, 5629, 15569, 14424, 35622 മുകുന്ദപുരം -132, 10547, 3643, 14798, 13225, 31666 ചാവക്കാട് -112, 7331, 5325, 11303, 9123, 25751 കുന്നംകുളം -ഏഴ്, 91, 54, 115, 130, 299 തലപ്പിള്ളി -നാല്, 52, 58, 97, 103, 258.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.