തൃശൂർ: കെ.എസ്.ഇ.ബി തൃശൂര്‍ സര്‍ക്കിളിന് കീഴില്‍ പ്രളയം മൂലം ഓഫ് ചെയ്ത 43 ട്രാന്‍സ്‌ഫോര്‍മറുകള്‍ കൂടി ചാര്‍ജ് ചെയ്തു. ഇതുമൂലം 8207 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു. വെള്ളം കയറിയ സ്ഥലങ്ങളിലെ 35ഓളം ട്രാന്‍സ്‌ഫോര്‍മറുകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളം കയറിയ നിരവധി വീടുകളുടെ വയറിങ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.