തൃശൂർ: കാർഷിക മേഖലയുടെ സ്വപ്നങ്ങളെ നശിപ്പിച്ച മഴ, നെൽകൃഷി മേഖലക്കുണ്ടാക്കിയത് ഇരുട്ടടി കൂടിയാണ്. മോട്ടോറുകളെല്ലാം വെള്ളമെടുത്തു. സെപ്റ്റംബറിൽ അടുത്ത കൃഷിയൊരുക്കം നടക്കണമെന്നിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് കർഷകർ. സാധാരണ പാടത്തെ വെള്ളം വറ്റിച്ച ശേഷമാണ് ഇരുപൂ കൃഷിയിറക്കാറ്. മോട്ടോറുകൾ നശിച്ചതോടെ വെള്ളം വറ്റിക്കാനാകാത്ത സ്ഥിതിയായി. തൃശൂർ-പൊന്നാനി കോൾ മേഖലയിൽ ജില്ലയിൽ മാത്രം 250 മോട്ടോറുകളും, പുല്ലഴി, അരണാട്ടുകര, പുതൂർക്കരയുൾപ്പെടുന്ന കോർപറേഷൻ പരിധിയിൽ ഇരുപതോളം മോട്ടോറുകളും വെള്ളത്തിനടിയിലാണെന്ന് ജില്ല കോൾ കർഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു. മോട്ടോർ ഷെഡുകളും പലയിടങ്ങളിൽ ഒലിച്ചുപോയി. 'ഡബിൾ കോൾ'പദ്ധതിയിലൂടെ ഇരുപൂ കൃഷിക്ക് ഉണർവേകാൻ സർക്കാർ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് പ്രളയം ദുരിതം തീർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.