വെള്ളക്കെട്ടിൽ ചിലർ; തിരയുന്നത് മദ്യക്കുപ്പി

തൃശൂർ: പ്രളയത്തിലകപ്പെട്ട ആയിരക്കണക്കിന് മനുഷ്യർ പ്രാണരക്ഷാർഥം കര തേടുമ്പോൾ വെള്ളമിറങ്ങുന്ന സ്ഥലം നോക്കി നിൽക്കുകയാണ് മറ്റൊരു കൂട്ടർ. ഇവർ ഇവിടങ്ങളിൽ പരതുന്നത് മദ്യക്കുപ്പിയാണ്. ജില്ലയിൽ ജലരോഷം ഏറ്റവും അധികം അനുഭവിച്ച ചാലക്കുടി പുഴ മുതൽ ഇപ്പോഴും വെള്ളം താഴ്ന്നിട്ടില്ലാത്ത കനോലി കനാൽ വരെയുള്ളിടത്തുനിന്നാണ് മദ്യക്കുപ്പികൾ ശേഖരിക്കുന്ന കൂട്ടരെ ശ്രദ്ധയിൽപ്പെട്ടത്. രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർ പലയിത്ത് നിന്നും ഇത്തരക്കാരെ അപകടാവസ്ഥ പറഞ്ഞ് ഓടിച്ച് വിടുന്നുണ്ടെങ്കിലും കണ്ണ് വെട്ടിച്ച് ഇവർ വീണ്ടും ഇറങ്ങുകയാണത്രെ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ബീവ്റേജസ് ഔട്ട് ലെറ്റും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെനിന്ന് വെള്ളത്തിൽ ഒഴുകിപ്പോയ മദ്യക്കുപ്പികൾക്കാണ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാർക്ക് പുറമെ ഇതര സംസ്ഥാനക്കാരും ഇക്കൂട്ടരിലുണ്ട്. വെള്ളത്തിൽ ഒഴുകിപോയ മറ്റ് വസ്തുക്കളും ശേഖരിക്കാൻ വെള്ളക്കെട്ടിലിറങ്ങുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.