ഇരിങ്ങാലക്കുട: മേഖലയിൽ മഴ കുറഞ്ഞു. ചിലയിടങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ടെങ്കിലും ആർക്കും വീടുകളിലേക്ക് തിരിച്ചുപോകുന്നതിനുള്ള സാഹചര്യം ആയിട്ടില്ല. ചേലൂരില്‍ നിന്ന് പടിയൂര്‍, എടതിരിഞ്ഞി, കാക്കത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളത്തിന് കാര്യമായ കുറവില്ല. വഞ്ചി മാര്‍ഗമാണ് ജനങ്ങള്‍ പോകുന്നത്. ഇൗ പ്രദേശങ്ങളില്‍ പലരും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിച്ചിട്ടില്ല. ദുരിതാശ്വാസക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും നിര്‍ലോഭമായ സഹായം ലഭിക്കുന്നുണ്ട്. ഐ.സി.എല്‍ എം.ഡി കെ.ജി. അനില്‍കുമാറിെൻറ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിലേക്ക് പുതുവസ്ത്രങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സഹായവസ്തുക്കളുമായി എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂനിയന്‍ പ്രസിഡൻറ് സന്തോഷ് ചെറാകുളവും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.