നടുവിൽക്കരയെ ഒറ്റപ്പെടുത്തി കനോലി

വാടാനപ്പള്ളി: കനോലി കനാലും പാടവും നിറഞ്ഞൊഴുകി നടുവിൽകര ഒറ്റപ്പെട്ടു. മുഴുവൻ വീടുകളും വെള്ളത്തിലായി. കോഴി, കന്നുകാലികൾ എന്നിവയുമായി മുഴുവൻ കുടുംബങ്ങളിലുള്ളവരും വഞ്ചിയിലും ടിപ്പർ ലോറിയിലുമായി ഗ്രാമത്തിന് പുറത്തുകടന്നു. 2500 പേർക്കാണ് വിവിധ ക്യാമ്പുകൾ തുറന്നത്. വാടാനപ്പള്ളി അൽനൂർ ഐ.ടി.സി, വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ, ഈസ്റ്റ് സ്കൂൾ, പഞ്ചായത്ത് സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിച്ചത്. വെള്ളം പെെട്ടന്ന് കയറിയതോടെ ജീവനുംകൊണ്ട് കുടുംബങ്ങൾ രക്ഷപ്പെടുകയായിരുന്നു. കന്നുകാലികളെ തെർമോകോൾ കൂട്ടികെട്ടി അതിൽ കയറ്റിയാണ് രക്ഷിച്ചത്. വെള്ളം കയറിയതോടെ വീടുകളിലെ സർവതും നശിച്ചു. മഴക്ക് ശമനമായിട്ടും വെള്ളം കുറഞ്ഞിട്ടില്ല. നടുവിൽകര ബോധാനന്ദവിലാസം സ്കൂളിലും മദ്റസയിലും പാർപ്പിച്ചിരുന്നവരെ വെള്ളം കയറിയതോടെ ടിപ്പർ ലോറികളിൽ വാടാനപ്പള്ളിയിലെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ ഭക്ഷണം നൽകി വരുന്നുണ്ട്. പൊതുപ്രവർത്തകരുടേയും അൽനൂർ അധികൃതരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആക്ട്സ്, പൊലീസ് എന്നിവരും സജീവമായുണ്ട്. മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ നിശ്ചലമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.