ഗുരുവായൂര്‍: പ്രളയ ബാധിതര്‍ക്ക് സഹായഹസ്തമായി ലോഡ്ജുകളും. പ്രളയക്കെടുതിയില്‍ ഗുരുവായൂരിലെ ലോഡ്ജുകളില്‍ അഭയം തേടിയവര്‍ക്കാണ് ലോഡ്ജുകാര്‍ സൗജന്യ താമസം നല്‍കിയത്. ഇവര്‍ക്കുള്ള ഭക്ഷണവും നല്‍കി. കിഴക്കെനടയിലെ രുഗ്മിണി റീജസിയില്‍ താമസിച്ച ഫാര്‍മസി വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ താമസം നല്‍കിയത്. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെയാണ് ഇവര്‍ ലോഡ്ജില്‍ തങ്ങിയത്. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് താങ്ങായി ദേവസ്വവും രംഗത്തെത്തി. നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളവര്‍ക്ക് ദേവസ്വം ഭക്ഷണം നല്‍കി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കൂടുതൽ സഹായം വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.