തൃശൂർ: പീച്ചിയിൽ നിന്നുള്ള കുടിവെള്ള വിതരണം ഞായറാഴ്ച ൈവകീേട്ടാടെ പൂർണമായി പുനഃസ്ഥാപിച്ചു. തിങ്കളാഴ്ചയോടെ തൃശൂർ നഗരത്തിൽ വിതരണം സാധാരണ നിലയിലാവും. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും വെള്ളം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി 68 ലക്ഷം ലിറ്റർ ജലം ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ തന്നെ പീച്ചിയിലെ െവള്ളം ശുചീകരിക്കുന്നത് തുടങ്ങി. രാവിലെ പത്തോടെ പഴയ മുനിസിപ്പൽ മേഖലയിൽ 14.5 മില്ല്യൻ ലിറ്റർ ജലം എത്തിച്ചു. അടിയന്തരഘട്ടങ്ങൾ തരണം ചെയ്യുന്നതിന് വാട്ടർ അതോറിറ്റിയുടെ ചെമ്പൂക്കാവ് ഒാഫിസിലെ കാര്യാലയത്തിൽ 38 ലക്ഷം ലിറ്റർ ജലം ശേഖരിച്ചിട്ടുണ്ട്. തേക്കിൻകാടിലെ നാലു ടാങ്കുകളിൽ ഒന്നിൽ 12.5 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ചു. എട്ടു ലക്ഷം ലിറ്റർ വെള്ളം കിഴക്കേകോട്ടയിലും 10 ലക്ഷം ലിറ്റർ വെള്ളം പടിഞ്ഞാറെകോട്ടയിലും ശേഖരിച്ചിട്ടുണ്ട്. എന്നാൽ കുടിവെള്ള കമ്പനികൾക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യം ഇപ്പോഴുമില്ല. ആശുപത്രികൾ, വിവിധ ഒാഫിസുകൾ, ദുരന്ത നിവാരണ ക്യാമ്പുകൾ അടക്കം കുടിെവള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.