സബ്​സ്​റ്റേഷനുകൾ അടക്കുന്നു; ജില്ല ഇരുട്ടിൽ

തൃശൂർ: വെള്ളം കയറിയതിനാൽ വൈദ്യുതി വിതരണ കേന്ദ്രങ്ങളായ സബ്സ്റ്റേഷനുകൾ അടച്ചു. ട്രാൻസ്േഫാർമറുകൾ ഒാഫ് ചെയ്തു. ഇതേതുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. ഇത് ദുരിതം ഇരട്ടിയാക്കി. വാടാനപ്പിള്ളി, കണ്ടശ്ശാങ്കടവ്, അന്നമ്മനട, പട്ടിക്കാട്, ചേർപ്പ് സബ്സ്റ്റേഷനുകൾ ശനിയാഴ്ച അടച്ചു. ചാലക്കുടി, മാള മേഖല ഇതിനകം തന്നെ പ്രശ്നബാധിതമാണ്. മരം വീണ് വിതരണം നിലക്കുന്ന സംഭവങ്ങൾ വ്യാപകമായി ഉണ്ടാകുന്നുമുണ്ട്. ഇതേതുടർന്ന് അരിമ്പൂർ, അന്തിക്കാട്, മണലൂർ, ഏനമ്മാവ്, വാടാനപ്പിള്ളി, നടുവിൽക്കര, ഏഴാംകല്ല്, ചാഴൂർ, അന്തിക്കാടി​െൻറ ചില ഭാഗങ്ങൾ, കാട്ടൂരി​െൻറ ചില ഭാഗങ്ങൾ, മാള-അന്നമ്മനട മേഖല, പീച്ചി, പട്ടിക്കാട്, വാണിയമ്പാറ, ചെമ്പൂത്ര എന്നിവിടങ്ങളിൽ വൈദ്യുതി നിലച്ചു. ചാലക്കുടി, മാള മേഖലയിൽ നിരവധി പ്രദേശങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി ഇരുട്ടിലാണ്. ഇവിടെ വിതരണം പൂർവ നിലയിലാക്കാൻ ശ്രമങ്ങൾ നടന്നു വരുന്നു. കനോലി കനാൽ കരകവിഞ്ഞതിനെ തുടർന്നാണ് വാടാനപ്പിള്ളി, കണ്ടശ്ശാങ്കടവ് സബ്സ്റ്റേഷനുകളിൽ വെള്ളം കയറിയത്. അതിനിടെ വെള്ളം കയറിയതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ജില്ലയിൽ രണ്ട് വൈദ്യുതി സർക്കിളുകളിലുമായി 1400ലേറെ ട്രാൻസ്ഫോർമറുകൾ ഒാഫ് ചെയ്തു. തൃശൂർ സർക്കിളിൽ 250ഉം ഇരിഞ്ഞാലക്കുട സർക്കിളിൽ 1200ലേറേയും ട്രോൻസ്ഫോർമറുകളാണ് നിർത്തിവെച്ചത്. ഇരിഞ്ഞാലക്കുട സർക്കിളിന് കീഴിലുള്ള ചാലക്കുടി, പരിയാരം, പുത്തൻവേലിക്ര, അന്നമനട, മാള, കൂഴൂർ എന്നിവിടങ്ങളിലും ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ ഡിവിഷനുകൾക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.