കരകവിഞ്ഞ്​ വഞ്ചിക്കുളം; വെള്ളത്തിൽ മുങ്ങി റെയിൽ​േവ കോളനി

തൃശൂർ: വഞ്ചിക്കുളം നിറഞ്ഞുകവിഞ്ഞു. റെയിൽവേ കോളനി പൂർണമായും വെള്ളത്തിൽ മുങ്ങി. കോളനിയിലെ 53 വീടുകളിൽ രണ്ടെണ്ണം പൂർണമായി നശിച്ചു. തലോക്കാരൻ മേരി, െഎനിക്കൽ ബേബി എന്നിവരുടെ വീടുകളാണ് തകർന്നത്. പ്രധാന റോഡായ പൂത്തോൾ വരെ വെള്ളം കയറി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നും നാലും പാതകൾ വെള്ളത്തിലായി. ഒപ്പം തൃശൂർ നഴ്സിങ് ഹോമും വെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷമാണ് വെള്ളം ശക്തമായി വഞ്ചിക്കുളത്തിലേക്ക് ഒഴുകിയത്. അതിനിടെ, വെള്ളം കയറുന്നത് കണ്ട കോളനിവാസിയായ നെല്ലിപ്പറമ്പിൽ രാജ​െൻറ മകൻ ജിനേഷ് (31) കുഴഞ്ഞുവീണു. അപസ്മാരം ബാധിച്ച് ജില്ല ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് കോളനിയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന കാറിളി പറമ്പിൽ അബൂബക്കറിനെ (70) ഏറെ പണിപ്പെട്ടാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. 53 വീടുകളിലെയും ആളുകളെ ശ്രീകേരളവർമ കോളജിലെ ക്യാമ്പുകളിലേക്ക് മാറ്റി. മഴ കുറഞ്ഞതും പീച്ചിഡാമി​െൻറ ഷട്ടറുകൾ രണ്ടിഞ്ച് കുറച്ചതും വെള്ളം കുറക്കുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.