കലക്ടറേറ്റ്; ആശ്വാസത്തിെൻറ പ്രഭവകേന്ദ്രം

തൃശൂർ: ദിവസങ്ങളായി കലക്ടറേറ്റിന് ഉറക്കമില്ല. ചാലക്കുടി, മാള, ചേർപ്പ്, വാടാനപ്പള്ളി, കുറാഞ്ചേരി, കുതിരാൻ അടക്കം ജില്ലയിലെ ദുരന്തമേഖലകളിലേക്ക് ആശ്വാസത്തി​െൻറ കൈത്താങ്ങുമായി കലക്ടറേറ്റും കലക്ടർ ടി.വി അനുപമയുമുണ്ട്. കാര്യങ്ങൾ അപ്പപ്പോൾ തിരക്കിയും ആവശ്യമായ നിർദേശങ്ങൾ നൽകിയും മന്ത്രിമാരായ പ്രഫ.സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാറും. ദുരന്തനിവാരണ വകുപ്പും ദേശീയ ദുരന്ത നിവാരണസേനയും പൊലീസും ഫയർഫോഴ്സും കരസേനയുമൊക്കെയായി പ്രളയക്കെടുതിയുടെ ആഘാതം കുറക്കുകയാണീ യോജിച്ച പ്രവർത്തനത്തിലൂടെ. ഒപ്പം അഞ്ചു ഹെലികോപ്ടറുകളും 80ഒാളം ബോട്ടുകളും അടക്കമുള്ളവയുമുണ്ട്. പുറമെ ആശ്വാസ കിരണമായി സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും നാട്ടുകാരുമുണ്ട്. ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിനായി കലക്ടറേറ്റിൽ ആരംഭിച്ച പ്രത്യേക കൗണ്ടറിലേക്ക് എത്തിക്കുന്ന ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ആവശ്യക്കാർക്ക് എത്തിക്കുന്നതിന് നൂറുക്കണക്കിന് പേരാണുള്ളത്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രവർത്തകരാണ് അവശ്യ വസ്തുകൾ പട്ടിക തയാറാക്കി എത്തിക്കുന്നത്. ഇതിനു പുറമേ തോപ്പ് ഇൻഡോർ സ്റ്റേഡിയം, കുട്ടനെല്ലൂർ എൻജി.കോളജ് എന്നിവിടങ്ങളിലും സാധനങ്ങൾ ശേഖരിക്കുന്നുണ്ട്. ഒരോ സ്ഥലത്തും ലഭിക്കുന്ന സാധനങ്ങൾ ഇവർ നൽകുന്ന നിർദേശമനുസരിച്ച് കുട്ടനെല്ലൂരിൽ എത്തിച്ച് അവിടെ നിന്ന് ഹെലികോപ്ടറിൽ വിതരണം ചെയ്യുകയാണ്. അസി. കമാൻഡൻഡ് വിനോജ് ജോണാണ് ഇതിന് നേതൃത്വം നൽകുന്നത്. 40ാളം ബോട്ടുകളും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. പ്രധാനമായും ഭക്ഷണവും വസ്ത്രങ്ങളുമാണ് വിതരണം ചെയ്യുന്നത്. പഴം, ബിസ്കറ്റ്, ബ്രഡ്, നാപ്കിൻ, അടിവസ്ത്രങ്ങൾ എന്നിവയാണ് പ്രധാനമായും നൽകുന്നത്. * ഏനാമാക്കല്‍ ബണ്ടുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പരിഭ്രാന്തരാകേണ്ട, കൂട്ടത്തോടെ വീടൊഴിയേണ്ടതില്ലെന്നും കലക്ടർ * ഇതുവരെ റസ്‌ക്യൂ ടീം എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ കഴിയുന്നവരും ഭക്ഷണം കിട്ടാത്തവരും ഉണ്ടെങ്കില്‍ അടിയന്തിരമായി 0487 2361020, 9447082938 എന്ന നമ്പറില്‍ വിവരം അറിയിച്ചാല്‍ സഹായം ഉടനെത്തും. * വീടുകളുടെ മുകളിലും മറ്റുമായി കുടുങ്ങികിടക്കുന്നവരുടെ പ്രദേശങ്ങളിൽ തുണികള്‍ വീശി കാണിച്ചോ അവര്‍ക്ക് സന്ദേശം കൈമാറണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.