കുടുങ്ങി കിടക്കുന്നത്​ ആയിരങ്ങൾ

തൃശൂർ: ജില്ലയുടെ വിവിധ മേഖലകളിൽ വൃദ്ധരും ഗർഭിണികളും രോഗികളും കുട്ടികളും അടക്കം ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കാെത വീടിന് മുകളിൽ രക്ഷാപ്രവർത്തകരെ തേടി മണിക്കൂറുകളായി കാത്തിരിക്കുകയാണ് ഇവർ. ചേനത്തുനാട്, ചാലക്കുടി എന്നിവിടങ്ങളിലടക്കം ഏറെ പേരാണ് കുടങ്ങിക്കിടക്കുന്നത്. ജാഗ്രത നിർദേശം അവഗണിച്ച് വീടുകളിൽ കഴിഞ്ഞവരാണ് ചാലക്കുടിയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച്ച രാവിലെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്ക് ഹെലികോപ്ടറിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു. കുടുങ്ങിയ ഏറെപ്പേരെ തൃശൂർ കേരളവർമ കോളജിലേക്കും കുട്ടനെല്ലൂർ ഗവ.കോളജിലേക്കും മാറ്റി. എറണാകുളം ജില്ലയോട് അതിർത്തി പങ്കിടുന്ന മാളയിൽ നിരവധിപേരാണ് ആശ്വാസത്തിനായി കാത്തിരിക്കുന്നത്. അടുത്ത പ്രദേശമായ അന്നമനട, പൂപ്പത്തി, പറപ്പൂക്കര, പാവറട്ടി, ഒല്ലൂരിനടുത്തുള്ള കൈനൂർ, എന്നിവിടങ്ങളിലും സമാന സാഹചര്യം. ആമ്പലൂർ, മറ്റത്തൂർ, കൊടകര അടക്കം മലയോരമേഖലയും ഒറ്റപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.