ഇന്ധനം കിട്ടാനില്ല; അവസരം മുതലെടുത്ത് ചില ഓട്ടോഡ്രൈവർമാർ

തൃശൂർ: റോഡ് തകർന്ന് ഗതാഗതം താറുമാറായതോടെ രൂക്ഷമായ ഇന്ധനക്ഷാമമാണ് ജില്ല നേരിടുന്നത്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ പമ്പുകളിൽ പെട്രോളും ഡീസലും ഏറക്കുറെ തീർന്നു. വെള്ളിയാഴ്ച രാവിലെ മുതൽ തീരെ കിട്ടാതായി. ഇന്ധനമുള്ള പമ്പുകളിൽ ആളുകളുടെ നീണ്ടനിര രൂപപ്പെട്ടു. വെള്ളക്കെട്ടുകാരണം തുറക്കാത്ത പെട്രോൾബങ്കുകളും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ, ഇന്ധന ക്ഷാമത്തി​െൻറ പേരു പറഞ്ഞ് യാത്രക്കാരിൽനിന്ന് ഒാേട്ടാൈഡ്രവർമാർ അമിത ചാർജ് ഇടാക്കിയതായും പരാതിയുയർന്നു. 177 പെട്രോൾ ബങ്കുകളാണ് ജില്ലയിലുള്ളത്. ഇരുമ്പനത്ത് നിന്നുമാണ് ഇന്ധനം വാങ്ങുന്നത്. മഴ ശമിച്ചാൽ ഇന്ധനം ഉടൻ എത്തിക്കുമെന്ന് ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ.കെ. ബാലൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.