നിസ്സഹായതയുടെ ഗതികേടിൽ സന്തോഷ്

വടക്കാഞ്ചേരി: മോഹനേട്ട​െൻറ നിലവിളികേട്ട് ഒാടിയെത്തിയ സന്തോഷ് കാണുന്നത് തനിക്ക് നേരെ ചീറിയടുക്കുന്ന പാറയാണ്. തൊട്ടടുത്ത് ജീവനുവേണ്ടി കേഴുന്ന മോഹന​െൻറ മുഖം കണ്ണിൽനിന്ന് മായുന്നില്ല. കുറാഞ്ചേരി ഉരുൾപൊട്ടലിൽ നിസ്സഹായനായി നിൽക്കേണ്ടി വന്നതിൽ സ്വയം പഴിക്കുകയാണയാൾ. വൻ വൃക്ഷത്തിന് പിന്നാലെ പതിച്ച ആ പാറയാണ് പച്ചക്കറിക്കട ഉടമ കുറാഞ്ചേരി കന്നുംകുഴി മോഹന​െൻറ (56) ജീവൻ കവർന്നത്. പിറകെ 500 മീറ്റർ മാറി 60 അടി താഴ്ച്ചയിലുള്ള റെയിൽ പാളം നിറച്ച് മണ്ണ് വീഴുകയായിരുന്നു. ആ രംഗം ഒാർമയുടെ നാലയലത്തുപോലും അവശേഷിക്കരുതെന്നാണ് മോഹന​െൻറ കടയിലെ ജീവനക്കാരൻ കൂടിയായ കിണാലൂർ മാഞ്ചേരി വീട്ടിൽ സന്തോഷി​െൻറ (36) പ്രാർഥന. രാവിലെ 6.30ഒാെടയാണ് സന്തോഷ് കടയിൽ എത്തിയത്. തൃശൂർ ശക്തൻ മാർക്കറ്റിൽനിന്ന് പച്ചക്കറി വാങ്ങിവന്ന മോഹനൻ പലചരക്ക് വാങ്ങുന്നതിനായി ചാക്കുകളുമായി പുറപ്പെടുകയായിരുന്നു. റോഡിൽനിന്ന് അൽപം മാറിയതോടെയാണ് നിലവിളി കേട്ടത്. മോഹനേട്ടനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിെടയാണ് പാറ വരുന്നത് കണ്ട് അകന്നുമാറിയത്. പിന്നീട് ഉറക്കെ നിലവിളിച്ച് നാട്ടുകാെര മുഴുവൻ ദുരന്തഭൂമിയിൽ എത്തിച്ചതും സന്തോഷ് തന്നെയാണ്. തിരച്ചിൽ നടക്കുന്ന സ്ഥലത്ത് ദുഃഖം നിഴലിക്കുന്ന മുഖവുമായി അയാൾ ഉണ്ട്. നാട്ടുകാരുടെ സമാശ്വാസ വാക്കുകൾ അയാൾക്ക് സാന്ത്വനമാവുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.