കടകൾ തുറക്കുന്നില്ല: നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞു

തൃശൂർ: കാലവർഷക്കെടുതി ജില്ലയിൽ നിത്യോപയോഗ സാധന ലഭ്യതയെയും ബാധിച്ചു തുടങ്ങി. മിക്കയിടത്തും വ്യാപാര സ്ഥാപനങ്ങൾ നാലു ദിവസമായി തുറക്കുന്നില്ല. േറാഡ്, ട്രെയിൻ ഗതാഗതം നിലച്ചതോടെ സാധനങ്ങളുടെ വരവും നിലച്ചു. പലയിടത്തും സ്റ്റോക്ക് തീർന്നു. ചൊവ്വാഴ്ചയാണ് ജില്ലയിൽ മഴ ശക്തമായത്. പിറ്റേന്ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് മിക്ക വ്യാപാര സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. അടുത്ത ദിവസം മുതൽ പേമാരിയും തുടങ്ങിയതോടെ കടകൾ തുറക്കാതായി. വെള്ളിയാഴ്ച അവസ്ഥ ഒന്നുകൂടി രൂക്ഷമായി. ഇന്ധനക്ഷാമം കാരണം ഏതാണ്ടെല്ലാ വാഹനങ്ങളും നിരത്തിൽനിന്ന് പിൻവാങ്ങിയതോടെ സ്റ്റോക്കുള്ള സാധനങ്ങളുടെ നീക്കവും നിലച്ചു. അരിയും പച്ചക്കറിയും അടക്കമുള്ള സാധനങ്ങൾ കിട്ടാൻ പ്രയാസമുണ്ട്. ശക്തൻ പച്ചക്കറി മാർക്കറ്റ് അടച്ചിട്ട അവസ്ഥയാണ്. ഗതാതഗം നിലച്ചതോടെ പുറത്തുനിന്ന് പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ വരാതായി. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടാതിരിക്കാൻ മാവേലി സ്റ്റോറുകൾ പ്രവർത്തിപ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും അത് നടപ്പാവാനുള്ള സാധ്യത വിരളമാണ്. ജീവനക്കാർക്ക് എത്തിപ്പെടാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. ഇൗ സാഹചര്യം പൂഴ്ത്തിവെപ്പുകാർ മുതലെടുക്കാനുള്ള സാധ്യതയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.