ആധിയില്ലാതെ അവളുറങ്ങ​െട്ട

ഗുരുവായൂര്‍: പ്രകൃതിയുടെ വികൃതിയും മഴയുടെ സംഹാരതാണ്ഡവവും അറിയാതെ ദുരിതാശ്വാസ ക്യാമ്പിൽ പിഞ്ചോമന. പേരകം സ​െൻറ് മേരീസ് പള്ളിയിലെ ക്യാമ്പിലാണ് 80 ദിവസം മാത്രമുള്ള കുഞ്ഞ് മാതാപിതാക്കളോടൊപ്പം കഴിയുന്നത്. വാഴപ്പുളളി പട്ടത്താനത്തയില്‍ ഗോപിയുടെ മകള്‍ രവീണയുടെ മകളാണ് ക്യാമ്പിലെ എല്ലാവരുടെയും പൊന്നോമനയായി മാറിയത്. കനോലി കനാല്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് ഗോപിയുടെ കുടുംബം പേരകം പാരിഷ് ഹാളിലേക്ക് മാറിയത്. പ്രസവ ശേഷമുള്ള വിശ്രമത്തിലായിരുന്ന രവീണയും കുഞ്ഞിനോടൊപ്പം ക്യാമ്പിലേക്ക് മാറി. കുഞ്ഞി​െൻറ പേരിടല്‍ കഴിഞ്ഞിട്ടില്ല. നടത്തറ മൂര്‍ക്കനിക്കര പൂപ്പാളി ജിത്തുവി​െൻറ ഭാര്യയാണ് രവീണ. ജിത്തുവി​െൻറ വീട്ടിലേക്ക് പോകാനും മാര്‍ഗമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ക്യാമ്പിലേക്ക് മാറിയത്. 175ഓളം പേരാണ് ഈ ക്യാമ്പിലുള്ളത്. കൗണ്‍സിലര്‍ ആേൻറാ തോമസി​െൻറ നേതൃത്വത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.