ആമ്പല്ലൂർ: പുതുക്കാട് മണ്ഡലത്തിലെ മണലി, കുറുമാലിപ്പുഴയോരങ്ങളിൽ മഴയും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു. പീച്ചി, ചിമ്മിനി അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. ചിമ്മിനി അണക്കെട്ട് വ്യാഴാഴ്ച 120 സെ.മീ ഉയർത്തി. ഇവിടെ 76.62 മീ ആണ് ജലനിരപ്പ്. പുതുക്കാട് അശോക റോഡിലാണ് കുറുമാലിപ്പുഴ ഗതി മാറി ഒഴുകിയത്. 20 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. വരന്തരപ്പള്ളി കുേട്ടഴിപ്പാടം റോഡിൽ വെള്ളം കയറി പാലപ്പിള്ളി, ചിമ്മിനി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മണലിപ്പുഴ കര കവിഞ്ഞ് തൃക്കൂർ പഞ്ചായത്തിലെ പുലക്കാട്ടുകര-ഷട്ടർ റോഡ് െവള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ വെള്ളത്തിലായി. എച്ചിപ്പാറ ആദിവാസി കോളനിയിലെ താമസക്കാരെ മാറ്റി പാർപ്പിച്ചു. നെന്മണിക്കര പഞ്ചായത്തിലെ മടവാക്കര, ചിറ്റിശ്ശേരി, പുലക്കാട്ടുകര, പാഴായി, ചെറുവാൾ എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. ഇവിടങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. തൃക്കൂർ പഞ്ചായത്തിലെ കല്ലൂർപാടം വഴിയിൽ 20 കുടുംബങ്ങളെ സിറിയൻ ചർച്ച് ഹാളിലെ ക്യാമ്പിലേക്ക് മാറ്റി. പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാൾ, മാഞ്ഞാംകുഴി പ്രദേശങ്ങളിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. പുതുക്കാട് പഞ്ചായത്തിൽ നിരവധി കുടുംബങ്ങളെ തെക്കെ തൊറവിലെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.