നാട് വെള്ളത്തില്‍

കയ്പമംഗലം: ഫോണ്‍ ബന്ധം തകരാറിലായതും ഉള്‍നാടന്‍ റോഡുകളിലെ ഗതാഗതം നിലച്ചതും പ്രദേശത്ത് ദുരിതത്തില്‍പെട്ടവരെ കണ്ടെത്തുന്നതിനും സഹായം എത്തിക്കുന്നതിനും തടസ്സമായി. രോഗിയായ വയോധിക കൊട്ടാരത്ത് സരസ്വതിയമ്മയെ സ്ട്രെച്ചറില്‍ ചുമന്നാണ് ആംബുലന്‍സില്‍ എത്തിച്ചത്. അപകടത്തില്‍ കാലൊടിഞ്ഞ മതിലകത്ത് വീട്ടില്‍ ഷുക്കൂറിനെയും കുടുംബത്തെയും വഞ്ചിയില്‍ കൊണ്ടുവരുന്ന കാഴ്ച ദയനീയമായിരുന്നു. കോഴിത്തുമ്പില്‍ കോളനി വെള്ളത്തിനടിയിലായി. കാക്കാത്തിരുത്തി മദ്റസ, പുത്തന്‍പള്ളി മദ്റസ, കൂരിക്കുഴി മദ്റസ, ക്ഷേമോദയം സ്കൂള്‍, ആര്‍.സി.യു.പി.സ്കൂള്‍, പ്രിയദര്‍ശിനി ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. എടത്തിരുത്തി പഞ്ചായത്തില്‍ കാളിക്കുട്ടി സ്മാരക മന്ദിരം, ആര്‍.സി.യു.പി.സ്കൂള്‍, എസ്സെന്‍ എല്‍.പി.സ്കൂള്‍ സൗത്ത്, എസ്സെന്‍ എല്‍.പി.സ്കൂള്‍ വെസ്റ്റ്, അല്‍ അന്‍വാര്‍ സ്കൂള്‍ ചൂലൂര്‍, എന്‍.എല്‍.പി സ്കൂള്‍ പൈനൂര്‍, ജി.എല്‍.പി.സ്കൂള്‍ പെരുമ്പടപ്പ്‌, ഈസ്റ്റ് പി.എം.യു.യു.പി.സ്കൂള്‍, പെരുമ്പടപ്പ്‌ ഈസ്റ്റ് യു.പി.സ്കൂള്‍, സിറാജ് നഗര്‍ മദ്റസ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി ആയിരത്തിലധികം പേരുണ്ട്. പെരിഞ്ഞനത്ത് ഗവ.യു.പി.സ്കൂള്‍, ആര്‍.എം.വി.എച്ച്.എസ്.സ്കൂള്‍, പെരിഞ്ഞനം ഈസ്റ്റ് യു.പി.സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.