ക്ഷേത്ര നഗരി പ്രളയ ദുരിതത്തില്‍

ഗുരുവായൂര്‍: ക്ഷേത്രനഗരി പ്രളയ ദുരിതത്തിൽ. മിക്ക ബസ് സര്‍വീസുകളും നിലച്ചു. വലിയതോട് കരകവിഞ്ഞതോടെ നഗരപ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. മമ്മിയൂര്‍ ക്ഷേത്രത്തി​െൻറ മുന്‍ ഭാഗവും കൈരളി ജങ്ഷനും കെ.എസ്.ആര്‍.ടി.സി പരിസരവും, ശ്രീകൃഷ്ണ സ്‌കൂള്‍ പരിസരവും കമ്പിപ്പാലം ഭാഗവുമെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം നിരോധിച്ചു. കനോലി കനാല്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വാഴപ്പുള്ളി ഭാഗത്തുള്ള 15 കുടുംബങ്ങളെ പേരകം സ​െൻറ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിലേക്ക് മാറ്റി. പിള്ളക്കാട് ഭാഗത്ത് ഒമ്പത്് കുടുംബങ്ങളെ മദ്‌റസയിലേക്ക് മാറ്റി. തൈക്കാട് വി.ആര്‍.എ.എം.എം. സ്‌കൂളില്‍ 15ഓളം കുടുംബങ്ങളുണ്ട്. കാരയൂര്‍ ജി.എല്‍.പി സ്‌കൂള്‍, ഇരിങ്ങപ്പുറം ജി.എല്‍.പി. സ്‌കൂള്‍, തൈക്കാട് സ​െൻറ് ജോണ്‍സ് എല്‍.പി സ്‌കൂള്‍, തൊഴിയൂര്‍ സ​െൻറ് ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തൈക്കാട് ശിവക്ഷേത്രത്തിന് സമീപം തുപ്പത്ത് സുബ്രഹ്മണ്യന്‍, വാളക്കത്തല നാരായണന്‍ നായര്‍, ഇരിങ്ങപ്പുറം രായംമരക്കാര്‍ വീട്ടില്‍ ഖദീജ, മമ്മിയൂര്‍ കണ്ണമ്മ നിവാസില്‍ മുരളി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് പിറകില്‍ വെള്ളം കയറിയതോടെ ഈ ഭാഗത്തെ വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു. ഇരിങ്ങപ്പുറത്ത് ചെമ്മണൂര്‍ തോട് കര കവിഞ്ഞു. കൺട്രോൾ റൂം തുറന്നു ഗുരുവായൂര്‍: നഗരസഭയിലെ മഴക്കെടുതികള്‍ നേരിടുന്നതിന് നഗരസഭ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍ 04872556375, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍: 9947556873, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്: 9495566220, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. വിവിധ് : 9847198081, ടി.എസ്. ഷനില്‍: 9895143382.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.