മാള: മാള ടൗൺ പ്രളയക്കെടുതിയിൽ. മാള - ആലുവ റോഡ്, കൊടുങ്ങല്ലൂർ-ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഗതാഗതം നിലച്ചു. കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ നിന്ന് 41 ഷെഡ്യൂളുകൾ നിർത്തി. ഡിപ്പോയിലേക്ക് പുഴവെള്ളം കയറി ഡീസൽ പമ്പ് ഉൾപ്പെടെ വെള്ളത്തിനടിയിലായി. സ്വകാര്യ ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിനടിയിലായി. ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കെ.എസ്.ഇ.ബി മാള സെക്ഷനിലെ മൂന്ന് ഫീഡറുകളിൽ വൈദ്യുതി നിലച്ചു. ആറ് വൈദ്യുതി കാലുകൾ തകർന്നു. വൈദ്യുതി പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തുടങ്ങി. വെസ്റ്റ് കൊരട്ടി, വാളൂർ, ചെറുവാളൂർ, കുലയിടം മേഖലകളിൽ പുഴ കരയിലേക്ക് കയറി നാശം വിതച്ചു. കുഴൂര്‍ പഞ്ചായത്തിലെ തെക്കന്‍ മേഖല പൂർണമായും വെള്ളത്തിലായി. കൊച്ചുകടവ്, കുണ്ടൂര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കുണ്ടൂർ, എരവത്തൂർ, പാലിശ്ശേരി, പൂവ്വത്തുശ്ശേരി, പാറക്കടവ് എന്നിവിടങ്ങളിൽ ദുരിതാശ്വക്യാമ്പുകൾ തുറന്നു. അന്നമനട മാമ്പ്ര വലിയവീട്ടിൽ അഷ്റഫിെൻറ വീട്ടിലെ കിണർ താഴ്ന്നു. കുഴൂരിൽ രക്ഷാപ്രവർത്തനത്തിനിടെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി. സണ്ണി കൂട്ടാലക്ക് പാമ്പുകടിയേറ്റു. പൊയ്യയിൽ ചെറുതോണി അണക്കെട്ട് വഴിയെത്തിയ വെള്ളം പ്രദേശത്തെ മുക്കി. ഇവരെ പൊയ്യ, മാള പള്ളിപ്പുറം തുടങ്ങിയ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. മേഖലയിലെ ഫാമുകളിൽ വെള്ളക്കെട്ട് ഉയർന്ന് കോഴികൾ കൂട്ടത്തോടെ ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.