തൃപ്പുത്തരി ആഘോഷിച്ചു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ . പുതുതായി കൊയ്‌തെടുത്ത നെല്ലി​െൻറ അരി കൊണ്ട് നിവേദ്യവും ഇടിച്ചു പിഴിഞ്ഞ പായസും നിവേദിച്ചായിരുന്നു ചടങ്ങ്. പുത്തരി നിവേദ്യത്തോടൊപ്പം ഉപ്പുമാങ്ങയും പത്തിലക്കറിയും പുത്തരിച്ചുണ്ട ഉപ്പേരിയും നെയ്യപ്പവും പഴംനുറുക്കും വിശേഷവിഭവങ്ങളായി. പുറമെ കാളന്‍, എരിശ്ശേരി, പഴംപ്രഥമന്‍, ഉറതൈര്, വെണ്ണ, വറുത്തുപ്പേരി, പാല്‍പ്പായസം എന്നിവയും സ്വര്‍ണപ്പാത്രങ്ങളില്‍ നിവേദിച്ചിരുന്നു. ഔഷധസസ്യമായ ഉഴിഞ്ഞയുടെ വള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം ശ്രീലകത്തേക്ക് എഴുന്നള്ളിച്ചത്. ഉച്ചപൂജ കഴിഞ്ഞ് ശ്രീഭൂതബലിയും നടന്നു. നൂറോളം കീഴ്ശാന്തിക്കാര്‍ ഒത്തുചേര്‍ന്നാണ് പുത്തരിപ്പായസം തയാറാക്കിയത്്. 2400700 രൂപയുടെ പായസടിക്കറ്റാണ് വിതരണം ചെയ്തിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.