10,000 ഏക്കർ കോൾ നിലത്തിൽ ഇരുപ്പൂ കൃഷി

തൃശൂർ: ജില്ലയിൽ 10,000 ഏക്കർ (2,500 ഹെക്ടർ) കോൾ നിലത്തിൽ ഇരുപ്പൂ കൃഷി ചെയ്യുന്നു. ഒാപറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായാണിത്. അന്തിക്കാട്, മുല്ലശ്ശേരി, ചേർപ്പ്, പുഴക്കൽ ബ്ലോക്കുകളിലെ 22 കോൾ പടവുകൾ ഇരുപ്പൂ കൃഷിക്ക് മുന്നോട്ട് വന്നിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഒാഫിസർ എൽ. ജയശ്രീ, ഡെപ്യൂട്ടി ഡയറക്ടർ എം.പി. ഗോപിദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം സ്വാതന്ത്ര്യദിനത്തിൽ അഞ്ചിന് വെങ്കിടങ്ങ് പൊണ്ണമുത കോൾപടവിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഇരുപ്പൂ കൃഷിക്ക് കോൾ നിലങ്ങളെ സജ്ജമാക്കുമെന്ന് ദശാബ്ദങ്ങൾക്കുമുമ്പ് പറഞ്ഞിരുന്നതാണ്. ജില്ലയിലെ എക്കാലത്തെയും സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകർക്കായി രണ്ട് ശിൽപശാലകൾ നടന്നു. ഒാപറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനം കർഷകദിനത്തിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.