തൃശൂർ: കേരളത്തിൽ വർഷത്തിനിടെ കാടും നാടുമൊഴിഞ്ഞത് 275 ആനകൾ. 238 കാട്ടാനകളും 37 നാട്ടാനകളും വർഷത്തിനിടെ െചരിെഞ്ഞന്ന കണക്ക് വനംവകുപ്പിേൻറതാണ്. ഞായറാഴ്ച ലോക ഗജദിനം ആചരിക്കുേമ്പാഴാണ് ഗജകുലത്തിെൻറ നഷ്ടം ഒൗദ്യോഗികമായി പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ കാട്ടാനകൾ ചെരിഞ്ഞത് വയനാട് ആണ്. 60 ആനകളാണ് ഇവിടെ ചെരിഞ്ഞത്. പാലക്കാട് -32, മലപ്പുറം -30, എറണാകുളം -22, കോട്ടയത്തും കോഴിക്കോടും തൃശൂരും 18 വീതം, ഇടുക്കി -12, പത്തനംതിട്ട, കണ്ണൂർ എന്നിവിടങ്ങളിൽ എട്ട് വീതം, തിരുവനന്തപുരം -ആറ്, കൊല്ലം -നാല്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് കാട്ടാനകൾ ചെരിഞ്ഞതിെൻറ കണക്ക്. നാട്ടാനകൾ ചെരിഞ്ഞതിൽ തൃശൂർ ജില്ലയാണ് മുന്നിൽ. പത്ത് ആനകൾ. കൊല്ലം -ആറ്, കോട്ടയം -അഞ്ച്, എറണാകുളം, പാലക്കാട് -നാല് വീതം, തിരുവനന്തപുരം -മൂന്ന് എന്നിങ്ങനെയാണ്. പലപ്പോഴും വൈദ്യുതി പ്രവാഹമുള്ള വേലികളാണ് കാട്ടാനകളുടെ ജീവനെടുത്തത്. െചരിഞ്ഞ കാട്ടാനകളിൽ 42 എണ്ണം ഇങ്ങനെയാണ് അപകടത്തിെപട്ടത്. 45 എണ്ണം വിഷം ഉള്ളിലെത്തിയും 151 എണ്ണം പരിക്കുകളെ തുടർന്നും ഇല്ലാതായി. നാട്ടാനകളിൽ ചെരിഞ്ഞവയിൽ ആറെണ്ണം പിടിയാനകളാണ്. വിവിധ തരത്തിലുള്ള പീഡനങ്ങളും രോഗാവസ്ഥയുമാണ് മറ്റ് ആനകൾ ചെരിയാനിടയാക്കിയത്. ലോക ഗജദിനത്തിൽ കേരളത്തിൽ ആന സംരക്ഷണ പരിപാടികളൊന്നുമില്ല. ഡൽഹിയിൽ നടക്കുന്ന ഗജയാത്രയിലാവട്ടെ യഥാർഥ ആനകളില്ലാതെയാണ് യാത്ര. പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത വസ്തുക്കളിലും മരത്തിലും മണ്ണിലും ഇരുമ്പിലും തുടങ്ങി ഉണ്ടാക്കിയെടുത്ത ആന ശിൽപങ്ങളാണ് യാത്രയിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്നും പങ്കെടുക്കുന്നവരിൽ തൃശൂർ ചേർപ്പ് സ്വദേശി ദിനേശുമുണ്ട്. ദിനേശിെൻറ ആനയമ്മയും കുഞ്ഞുമാണ് ഗജയാത്രയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.